ഭരണഘടനാവിരുദ്ധം; വഖഫ് നിയമഭേദഗതിക്ക് എതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് വിജയ്

വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സിപിഐക്ക് വേണ്ടി ഡി രാജയും സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്

dot image

ഡൽഹി : വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് നടനും ടിവികെ അധ്യക്ഷനുമായ വിജയ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. നിയമം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് കോടതിയിൽ ഹർജി നൽകിയത്. അതേ സമയം വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സിപിഐക്ക് വേണ്ടി ഡി രാജയും സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.

വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഏപ്രില്‍ 16ന് പരിഗണിക്കും. വഖഫ് നിയമ ഭേദഗതിക്കെതിരെ നിരവധി രാഷ്ട്രീയ പാർട്ടികളും സംഘടനകളും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.

കോൺ​ഗ്രസ് എംപി മുഹമ്മദ് ജാവേദ്, ‌എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി, ആം ആദ്മി പാര്‍ട്ടി എംഎൽഎ അമാനത്തുല്ല ഖാൻ എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആർജെഡി, മുസ്‍ലിം ലീഗ്, ഡിഎംകെ, മുസ്‍ലിം വ്യക്തി നിയമ ബോർഡ്, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ,തുടങ്ങിയവരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിൽ ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയതോടെയാണ് നിയമമായത്.

content highlights : Unconstitutional; Vijay files petition in Supreme Court against Waqf Act amendment

dot image
To advertise here,contact us
dot image