ചൂടിനെ മറികടക്കാൻ ക്ലാസ് മുറിയിൽ ചാണകം പുരട്ടി ഡൽഹിയിലെ കോളേജ് പ്രിൻസിപ്പൽ; ഗവേഷണത്തിൻ്റെ ഭാഗമെന്ന് വിശദീകരണം

പ്രിൻസിപ്പൽ കസേരയിൽ കയറി നിന്ന് ചുമരുകളിൽ ചാണകം തേക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു

dot image

ന്യൂഡൽഹി: വേനൽചൂടിനെ തണുപ്പിക്കാൻ ക്ലാസ്മുറികളുടെ ചുമരുകളിൽ ചാണകം പുരട്ടി കോളേജ് പ്രിൻസിപ്പൽ. ഡൽഹി സർവകലാശാലയിലെ ലക്ഷ്മിഭായ് കോളേജ് പ്രിൻസിപ്പൽ പ്രത്യുഷ് വത്സലയാണ് ക്ലാസ്മുറിയുടെ ചുമരുകളിൽ ചാണകം പുരട്ടിയത്.

ഗവേഷണത്തിൻ്റെ ഭാഗമായാണ് ചാണകം പുരട്ടിയതെന്നാണ് പ്രിൻസിപ്പലിൻ്റെ വിശദീകരണം. പ്രിൻസിപ്പൽ കസേരയിൽ കയറി നിന്ന് ചുമരുകളിൽ ചാണകം തേക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്രിൻസിപ്പൽ തന്നെയാണ് കോളേജിലെ അധ്യാപകർക്കായുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ വീഡിയോ പങ്കുവെച്ചത്. 'കോളേജിലെ സി ബ്ലോക്കിലെ ക്ലാസ് മുറിയിലെ ചൂടിനെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കുന്നതിന് പരമ്പരാ​ഗതമായ രീതികൾ സ്വീകരിക്കുന്നുണ്ടെന്നും ഇവിടെ ക്ലാസുകൾ നടത്തുന്നവർക്ക് ഉടൻ തന്നെ ഈ മുറികൾ പുതിയ രൂപത്തിൽ ലഭിക്കുമെന്നും പ്രിൻസിപ്പൽ വീഡിയോയുടെ താഴെ കുറിച്ചു'.

ഇന്ത്യയിലെ ​ഗ്രാമീണ മേഖലയിലെ വീടുകളിൽ ചൂടിനെ പ്രതിരോധിക്കുന്നതിനായി ചാണകം ഉപയോഗിച്ചുവരുന്നുണ്ട്. എന്നാൽ ക്ലാസ് മുറിയിൽ ഫാൻ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെങ്കിലും ചൂടിനെ മറികടക്കാൻ പ്രകൃതിദത്തമായ പരിഹാരമാണ് പ്രിൻസിപ്പൽ കണ്ടെത്തിയിരിക്കുന്നതെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. അതേസമയം അധ്യാപകരുടെ ഭാഗത്ത് നിന്ന് കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ആർഎസ്എസിലും ബിജെപിയിലും ഉന്നത പദവി കിട്ടാനുളള ഏക വഴിയാണ് പ്രിൻസിപ്പലിന്റേതെന്ന് എന്‍എസ്‌യുഐ പരിഹസിച്ചു.

Content Highlight: College principal smears dung in classroom to beat Delhi heat; principal says it's part of research

dot image
To advertise here,contact us
dot image