
ഹൈദരാബാദ്: ഐപിഎഎല്ലിലെ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദ് ടീം അംഗങ്ങൾ തങ്ങിയിരുന്ന ഹൈദരാബാദിലെ ഹോട്ടലിൽ തീപ്പിടുത്തം. ഹൈദരാബാദിലെ ബഞ്ചാരാ ഹിൽസിൽ സ്ഥിതി ചെയ്യുന്ന പാർക്ക് ഹയാത്ത് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടലിലെ മൂന്നാം നിലയിലെ സ്പാ കോർണറിൽ നിന്നാണ് തീപടർന്ന് പിടിച്ചത്. വിവരം അറിഞ്ഞയുടൻ തന്നെ ടീം അംഗങ്ങളെ ഹോട്ടലിൽ നിന്ന് മാറ്റി. ഹോട്ടൽ അധികൃതരുടെ സമയോജിതമായ ഇടപ്പെടൽ കാരണം വൻ അപകടമാണ് ഒഴിവായത്. തീപിടുത്തത്തിൻ്റെ കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്.
Content Highlights- Fire breaks out at hotel where Sunrisers Hyderabad team members were staying