കർണാടകയിൽ യുവതിക്ക് നേരെ ആൾക്കൂട്ട വിചാരണയും ആക്രമണവും; ആറ് പേർ അറസ്റ്റിൽ

ബെംഗുളൂരുവിന് സമീപം തവരക്കെരെയിലെ മുസ്ലിം പള്ളിയുടെ മുറ്റത്ത് വെച്ചായിരുന്നു യുവതിയെ ആൾകൂട്ടം വിചാരണ ചെയ്ത് മർദിച്ചത്.

dot image

ബെംഗളൂരു: കർണാടകയിൽ യുവതിക്ക് നേരെ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ആറ് പേർ അറസ്റ്റിൽ. ബെംഗുളൂരുവിന് സമീപം തവരക്കെരെയിലെ മുസ്ലിം പള്ളിയുടെ മുറ്റത്ത് വെച്ചായിരുന്നു യുവതിയെ ആൾകൂട്ടം വിചാരണ ചെയ്ത് മർദിച്ചത്. യുവതിക്കെതിരെ ഭർത്താവ് സദാചാര പ്രശ്നം ആരോപിച്ചു പള്ളി കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു.

യുവതിയെ പൈപ്പും വടിയും ഉപയോഗിച്ച് ആൾക്കൂട്ടം മർദ്ദിക്കുന്ന രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആറ് പേരെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് നിയാസ് (32), മുഹമ്മദ് ഗൗസ്പീർ (45), ചാന്ദ് ബാഷ (35), ദസ്തഗീർ (24), റസൂൽ ടി ആർ (42), ഇനായത്തുള്ള (51) എന്നിവരാണ്‌ അറസ്റ്റിലായത്.

Content Highlights: Mob trial and attack on woman in Karnataka six arrested

dot image
To advertise here,contact us
dot image