വഖഫ് നിയമഭേദഗതിക്കെതിരായ നിയമപോരാട്ടം; മുസ്‌ലിം ലീഗിനെ അഭിനന്ദിച്ച് കപില്‍ സിബല്‍

ലീഗിന് വേണ്ടി ഖുര്‍റം അനീസ് ഉമര്‍ അദ്ദേഹത്തെ ഷാള്‍ അണിയിച്ച് ആദരിച്ചു.

dot image

ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതിക്കെതിരായ നിയമപോരാട്ടം നയിക്കുന്നതിന് മുസ്‌ലിം ലീഗിനെ അഭിനന്ദിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. കപില്‍ സിബലാണ് വഖഫ് നിയമഭേദഗതി വിഷയത്തില്‍ ലീഗിന് വേണ്ടി കോടതിയില്‍ ഹാജരാവുന്നത്. ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരം അഡ്വ. ഹാരിസ് ബീരാന്‍ എംപി, ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍ എന്നിവര്‍ കപില്‍ സിബലിനെ സന്ദര്‍ശിച്ച് പാര്‍ട്ടിക്ക് വേണ്ടി അദ്ദേഹത്തെ നന്ദി അറിയിച്ചു. സമഗ്രമായി ഈ വിഷയത്തെ സമീപിച്ച ഹാരിസ് ബീരാനെ കപില്‍ സിബല്‍ അഭിനന്ദിച്ചു.

വിഷയത്തില്‍ ആദ്യമായി എന്നെ സമീപിച്ചത് മുസ്‌ലിം ലീഗാണെന്നും സുപ്രീം കോടതിയില്‍ ഈ വിഷയം എത്തിക്കാന്‍ ലീഗ് കാണിച്ച താല്‍പര്യത്തെ അഭിനന്ദിക്കുന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു. വഖഫിന്റെ മാത്രം പ്രശ്‌നമായിട്ടില്ല, രാജ്യത്തിന്റെ ബഹുസ്വരതയെയും സംസ്‌കാരത്തെയും ഭരണഘടനയെയും ബാധിക്കുന്ന വിഷയമായിട്ടാണ് ലീഗ് കേസിനെ കണ്ടത്. ഭരണഘടനയും രാജ്യത്തിന്റെ മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടമാണ്. ലീഗിനെയും ഹാരിസ് ബീരാനെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു.

ഏത് പാതിരാത്രിയിലും കയറിവരാന്‍ പറ്റുന്ന ഇടമാണ് കപില്‍ സിബലിന്റെ വീടെന്ന് അഡ്വ. ഹാരിസ് ബീരാന്‍ പറഞ്ഞു. വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചക്ക് വന്ന സമയത്ത് തന്നെ രാജ്യസഭയില്‍വെച്ച് അദ്ദേഹത്തെ കാണുകയും നിയമപോരാട്ടം ആലോചിക്കുകയും ചെയ്തു. സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ലീഗ് എംപിമാരും നേരിട്ട് കണ്ടാണ് അദ്ദേഹത്തെ കേസ് ഏല്‍പ്പിച്ചത്. ലീഗിന് വേണ്ടി രണ്ട് ദിവസവും അദ്ദേഹവും സുപ്രീംകോടതിയില്‍ ഹാജരായെന്ന് ഹാരിസ് ബീരാന്‍ പറഞ്ഞു. ലീഗിന് വേണ്ടി ഖുര്‍റം അനീസ് ഉമര്‍ അദ്ദേഹത്തെ ഷാള്‍ അണിയിച്ച് ആദരിച്ചു.

Content Highlights: Kapil Sibal congratulates Muslim League

dot image
To advertise here,contact us
dot image