
ബെംഗളൂരു: കർണാടകയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. റായ്ച്ചൂർ അമരപുരയിലാണ് അപകടമുണ്ടായത്. പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് പാലത്തിൻ്റെ കൈവരിയിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ മരിച്ചവർ തെലങ്കാന സ്വദേശികളാണ്. ഡ്രൈവർ ഉറങ്ങി പോയതാകാം വാഹനം നിയന്ത്രണം വിടാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ഗബ്ബുർ പോലീസ് കേസെടുത്തു.
Content Highlights: Four Telangana nationals killed in road accident in Karnataka