ഹിന്ദുമതം പിന്തുടരുന്നില്ല; തിരുപ്പതി-തിരുമല ദേവസ്വം ബോർഡിന് കീഴിലെ പോളിടെക്നിക് പ്രിൻസിപ്പലിനെ സ്ഥലം മാറ്റി

പ്രിൻസിപ്പൽ അൻഷുതയെ നരസിംഗപുരം ഫാർമസിയിലേക്കു മാറ്റിക്കൊണ്ടാണ് നടപടി

dot image

തിരുപ്പതി: ഹിന്ദു മതം പിന്തുടരാത്ത ജീവനക്കാരിയെ സ്ഥലം മാറ്റിക്കൊണ്ട് നടപടി സ്വീകരിച്ച് തിരുപ്പതി - തിരുമല ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന് കീഴിലെ പോളിടെക്നിക് പ്രിസിപ്പൽ അന്‍ഷുതയ്‌ക്കെതിരെയാണ് നടപടി. നേരത്തെ ഹിന്ദുമത വിശ്വാസം പിന്തുടർന്നു കൊള്ളാമെന്ന് ഉറപ്പ് നൽകിയായിരുന്നു ഇവർ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ ജോലിയിൽ പ്രവേശിച്ച ഇവർ ഹിന്ദുമത വിശ്വാസങ്ങൾ പിന്തുടരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.

പ്രിൻസിപ്പൽ അൻഷുതയെ നരസിംഗപുരം ഫാർമസിയിലേക്കു മാറ്റിക്കൊണ്ടാണ് നടപടി എടുത്തിരിക്കുന്നത്. അൻഷുതക്കെതിരെ സഹപ്രവർത്തകൻ ക്രമക്കേടിനും സ്വഭാവ ദൂഷ്യത്തിനും പരാതി നൽകിയിരുന്നെന്നും ടിടിഡി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ടിടിഡിക്ക് കീഴിലെ സ്ഥാപനങ്ങളിലെ 18 ജീവനക്കാർക്ക് അച്ചടക്ക ലംഘനത്തിന് നേരത്തെ നോട്ടീസ് അയച്ചിരുന്നതാണ്. ഇതിൽ ഉൾപ്പെട്ട ആളാണ് അൻഷുത.

Content Highlights:Polytechnic principal under Devaswom board transferred for not practicing Hinduism

dot image
To advertise here,contact us
dot image