സിപിഐഎമ്മുമായുള്ള ബന്ധം ഭദ്രം; സഖ്യം കരുത്തോടെ മുന്നോട്ട്; എംഎ ബേബി കൂടിക്കാഴ്ച്ചക്ക് ശേഷം എം കെ സ്റ്റാലിന്‍

'സഖാവ് എം എ ബേബിയുമായി കൂടിക്കാഴ്ച നടത്തുകയും തമിഴ്‌നാടിന്റെ നാഴികക്കല്ലായ രണ്ട് കാര്യങ്ങളില്‍ അഭിനന്ദിക്കുകയും ചെയ്തു'

dot image

ചെന്നൈ: സിപിഐഎമ്മുമായുള്ള ബന്ധം ഭദ്രമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സഖ്യം കരുത്തോടെ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുമായി സംസാരിച്ചതിനെക്കുറിച്ച് എക്‌സില്‍ കുറിച്ചുകൊണ്ടാണ് സഖ്യത്തെക്കുറിച്ച് എം കെ സ്റ്റാലിന്‍ പറഞ്ഞത്.

'സഖാവ് എം എ ബേബിയുമായി കൂടിക്കാഴ്ച നടത്തുകയും തമിഴ്‌നാടിന്റെ നാഴികക്കല്ലായ രണ്ട് കാര്യങ്ങളില്‍ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഗവര്‍ണറുടെ ഓഫീസിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്തിയ സുപ്രീംകോടതി ഇടപെടല്‍, സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം ഉറപ്പാക്കുന്ന പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു എന്നീ കാര്യങ്ങളിലായിരുന്നു അഭിനന്ദനം. ഇതൊന്നും ഒറ്റതിരിഞ്ഞ വിജയങ്ങളല്ല. മധുരയില്‍ നടന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഞങ്ങള്‍ സംയുക്തമായി ഉയര്‍ത്തിപ്പിടിച്ചത് ഫെഡറല്‍ ആശയങ്ങളുടെ ജീവിക്കുന്ന പ്രകടനമാണ്. സിപിഐഎമ്മുമായുള്ള ബന്ധം ഭദ്രമാണ്. സഖ്യം കരുത്തോടെ മുന്നോട്ട് പോകുന്നു', എന്നാണ് സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചത്.

മതേതര പാര്‍ട്ടികളെ ഒന്നിച്ചുനിര്‍ത്തുന്നതില്‍ തമിഴ്‌നാട് രാജ്യത്തിനാകെ മാതൃകയാണെന്നും മതേതര പാര്‍ട്ടികളെ ഒന്നിച്ചുനിര്‍ത്തുന്നതില്‍ സ്റ്റാലിന് അഭിനന്ദനം എന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം എംഎ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും എംഎ ബേബി പറഞ്ഞു. മൂന്നാം വട്ടവും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരും. ജനങ്ങള്‍ അതിന് തയ്യാറെടുത്ത് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: CPIM bond stays firm Said M K Stalin After M A baby meeting

dot image
To advertise here,contact us
dot image