ഗാന്ധിജിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത് ഇംഗ്ലണ്ടിൽ വെച്ച്: അഭിമുഖത്തിൽ രാഹുലിന് അബദ്ധം; രൂക്ഷവിമർശനം

സ്വന്തം യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിലായിരുന്നു രാഹുലിന്റെ തെറ്റായ പരാമർശം

dot image

ന്യൂ ഡൽഹി: അഭിമുഖത്തിനിടെ ഗാന്ധിജിയെക്കുറിച്ച് തെറ്റായ ചരിത്രവിവരം പങ്കുവെച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷവിമർശനം. ഗാന്ധിജിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത് ഇംഗ്ലണ്ടിൽ വെച്ചാണ് എന്ന രാഹുലിന്റെ പരാമർശത്തിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്.

തന്റെ സ്വന്തം യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിലായിരുന്നു രാഹുലിന്റെ തെറ്റായ പരാമർശം. ബിജെപി എംപി ലഹർ സിംഗ് സീറോയയാണ് ഇക്കാര്യം കണ്ടുപിടിച്ച് രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. ഈ അഭിമുഖം താൻ കണ്ടെന്നും, പറഞ്ഞത് എഡിറ്റ് ചെയ്യുമെന്നത് മുൻകൂട്ടി കണ്ട് താൻ സ്ക്രീൻഷോട്ടുകളും ഇംഗ്ലീഷ് ക്യാപ്‌ഷനുകളും മറ്റും എടുത്തുവെച്ചിട്ടുണ്ടെന്നും ലഹർ സിംഗ് സീറോയ പറഞ്ഞു. ഇവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് എക്‌സിൽ അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു.

എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിയോട് ചോദ്യങ്ങൾ ചോദിച്ച സന്ദീപ് ദീക്ഷിത് പോലും ഇത് ഓർക്കാത്തത് എന്നും ബിജെപി എംപി ചോദിച്ചു. രാഹുൽ ഗാന്ധിയിൽ നിന്നും ഒരിക്കലും ആരും ചരിത്രം പഠിക്കരുതെന്നും ലഹർ സിംഗ് സീറോയ പരിഹസിച്ചു.

1893 ജൂൺ ഏഴിന് ദക്ഷിണാഫ്രിക്കയിൽ വെച്ചായിരുന്നു ഗാന്ധിജി ട്രെയിനിൽ നിന്ന് തള്ളിയിടപ്പെട്ടത്. അഭിഭാഷകനായി ജോലി നോക്കവെയായിരുന്നു ഗാന്ധിക്ക് ഈ ദുരനുഭവം ഉണ്ടായത്. ഈ സംഭവമാണ് ഗാന്ധിയുടെ സ്വാതന്ത്ര്യ സമര ബോധ്യങ്ങൾക്കും പോരാട്ടങ്ങൾക്കും അടിത്തറ പാകിയത്.

Content Highlights: rahul gandhi trolled for wrong information on gandhi

dot image
To advertise here,contact us
dot image