
കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്ന് കൊൽക്കത്തയിലെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. അദ്ദേഹം നിരീക്ഷണത്തിലാണ്. പരിശോധനകൾക്ക് ശേഷം തുടർ ചികിത്സ തീരുമാനിക്കുമെന്ന് ഈസ്റ്റേൺ കമാൻഡ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഗവർണറെ ആശുപത്രിയിലെത്തി സന്ദർശിച്ചു.
Content Highlights: West Bengal Governor CV Ananda Bose admitted to hospital