
ജമ്മു കശ്മീരിലെ പഹൽഗാമില്‍ വന്‍ഭീകരാക്രമണം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. താന്‍ ഉടനെ ജമ്മു കാശ്മീരിലേക്ക് പോകുമെന്നും അദ്ദേഹം എക്‌സില്‍ അറിയിച്ചു.
Content Highlights: Pahalgam Attack Live Updates
തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവും; മുഖ്യമന്ത്രി പിണറായി വിജയന്‍
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്രവാദി ആക്രമണത്തിൽ നഷ്ടപ്പെട്ട ജീവനുകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു, അനുശോചനം രേഖപ്പെടുത്തുന്നു. ആക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ അതിവേഗം കണ്ടെത്തുകയും നിയമത്തിനു മുന്നിൽ എത്തിക്കുകയും വേണം. തീവ്രവാദ പ്രവർത്തനങ്ങളെ ശക്തമായി നേരിടാനാകണം.എല്ലാ പ്രതിലോമശക്തികളെയും അതിശക്തമായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹീനമായ ആക്രമണം, ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പം; ഇസ്രയേല്‍
പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇസ്രയേല്‍. ഹീനമായ ആക്രമണമെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി പറഞ്ഞു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇസ്രായേൽ ഇന്ത്യയ്‌ക്കൊപ്പമെന്നും പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ശ്രീനഗറിൽ എത്തി
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ശ്രീനഗറിൽ എത്തി. ഇപ്പോള്‍ ഉന്നതതല യോഗം നടന്നുകൊണ്ടിരിക്കുകയാണ്.
ആക്രമണം നടത്തിയത് ഏഴംഗ ഭീകര സംഘം
പഹല്‍ഗാം ഭീകരാക്രമണം നടത്തിയത് ആക്രമണം നടത്തിയത് ഏഴംഗ ഭീകര സംഘമാണെന്ന് സംഭവത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍. ഭീകരര്‍
പലതവണ വെടിവെച്ചെന്നും രക്ഷപ്പെട്ടവര്‍ പറഞ്ഞു.
മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ജമ്മു മുഖ്യമന്ത്രി ഒമര്‍ അബ്ദുളള
പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ജമ്മു മുഖ്യമന്ത്രി ഒമര്‍ അബ്ദുളള.
അക്രമങ്ങൾക്കെതിരെ നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം; മുഖ്യമന്ത്രി പിണറായി വിജയന്‍
പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ഇത്തരം ആക്രമണങ്ങൾക്കെതിരെ നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം. സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള നമ്മുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള ഹൈക്കോടതി ജഡ്ജിമാർ സുരക്ഷിതർ
കശ്മിരീലേക്ക് പോയ മൂന്ന് കേരള ഹൈക്കോടതി ജഡ്ജിമാർ സുരക്ഷിതർ. അതേ സമയം ഭീകരാക്രമണത്തിൽ പരുക്കേറ്റവരെ അനന്ത്നാഗിലെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എൻഐഎ സംഘം നാളെ പഹൽഗാമിലെത്തും.ശ്രീനഗറിൽ ഇന്ന് അടിയന്തര സുരക്ഷാ യോഗം ചേരും. അമിത് ഷാ ഉടൻ ശ്രീനഗറിലെത്തും. ആക്രമണം നടന്ന സ്ഥലത്ത് കരസേന കമാൻഡോ സംഘവും തെരച്ചില്‍ നടത്തുന്നുണ്ട്. കൊല്ലപ്പെട്ടവരിൽ വിദേശികളുണ്ടെന്ന് സൂചന. രണ്ട് വിദേശികൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
പൊലീസ് കണ്‍ട്രോള്‍ റൂം തുറന്നു
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂം തുറന്നു. 9596777669, 01932225870 എന്നിവയാണ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍.
9419051940 ഈ നമ്പറില്‍ വാട്‌സ്ആപ്പ് വഴിക്ക് ബന്ധപ്പെടാം.
'കുറ്റവാളികൾ മൃഗങ്ങളാണ്, മനുഷ്യത്വമില്ലാത്തവരാണ്, അപലപിക്കാൻ വാക്കുകൾ പോരാ'; ജമ്മു കശ്മീർ മുഖ്യമന്ത്രി
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. കുറ്റവാളികൾ മൃഗങ്ങളാണ്, മനുഷ്യത്വമില്ലാത്തവരാണ്, അപലപിക്കാൻ വാക്കുകൾ പോരാ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ
പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ.
ഹീനമായ പ്രവൃത്തി, വലിയ വില നൽകേണ്ടിവരും; ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ
പഹല്‍ഗാം ഭീകരാക്രമണം ഹീനമായ പ്രവൃത്തിയാണെന്നും വലിയ വില നൽകേണ്ടിവരുമെന്നും ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ഡിജിപിയുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും സംസാരിച്ചു. സൈന്യത്തിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും സംഘങ്ങൾ പ്രദേശത്ത് തിരച്ചിൽ നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭീകരർ ഹിന്ദിയിലും പഞ്ചാബിയിലും സംസാരിച്ചു
പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച ഭീകരർ ഹിന്ദിയിലും പഞ്ചാബിയിലും സംസാരിച്ചുവെന്ന് റിപ്പോര്‍ട്ട്.
മരിച്ചവരിൽ ഒരാൾ ഒഡിഷ സ്വദേശി പ്രശാന്ത് സത്പതിയെന്ന് തിരിച്ചറിഞ്ഞു. ജമ്മു കശ്മീർ മുഖ്യമന്ത്രി സംഭവ സ്ഥലത്തേക്ക് യാത്ര തിരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പഹൽഗാമിൽ ഇന്ന് എത്തിയേക്കും.
'അങ്ങേയറ്റം ഭയാനകവും മാപ്പർഹിക്കാത്തതും'; രാഷ്ട്രപതി
പഹല്‍ഗാം ഭീകരാക്രമണം അങ്ങേയറ്റം ഭയാനകവും മാപ്പർഹിക്കാത്തതുമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു.
മനുഷ്യരാശിക്കെതിരായ ആക്രമണം; അരവിന്ദ് കെജ്‌രിവാൾ
നിരായുധരായ നിരപരാധികളെ ലക്ഷ്യമിടുന്നത് മനുഷ്യരാശിക്കെതിരായ ആക്രമണമാണെന്ന് ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാൾ. ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വെടിയുതിർത്തത് മൂന്ന് ഭീകരർ
വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിർത്തത് മൂന്ന് ഭീകരരെന്ന് റിപ്പോർട്ട്.
പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ കർണാടക സ്വദേശിയും
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കർണാടക സ്വദേശിയും. ശിവമോഗയിൽ നിന്ന് വിനോദയാത്ര പോയ മഞ്ജുനാഥ് റാവു ( 47) ആണ് കൊല്ലപ്പെട്ടത്. ഭാര്യ പല്ലവിക്കും കുഞ്ഞിനുമൊപ്പം മൂന്നു ദിവസം മുൻപായിരുന്നു കാശ്മീരിൽ എത്തിയത്. മരണ വിവരം കേന്ദ്ര സർക്കാർ അറിയിച്ചതായി ഡികെ ശിവകുമാർ അറിയിച്ചു.
ഹെല്‍പ്പ്ലൈന്‍ നമ്പർ
അനന്ത്നാഗ് പൊലീസ് ഹെൽപ് ഡെസ്ക് - 9596777669, 01932225870
വാട്‌സ്ആപ് - 9419051940
അപലപിച്ച് രാഷ്ട്രപതി
ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമോന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു
അമിത് ഷാ ശ്രീനഗറിലേക്ക് തിരിച്ചു
കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലേക്ക് തിരിച്ചു. ജമ്മു കശ്മീര്‍ ലെഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹയും ഒപ്പമുണ്ട്.
ശക്തമായ നടപടിയെന്ന് പ്രധാനമന്ത്രി
അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമിത്ഷായുമായി ഫോണില്‍ സംസാരിച്ചെന്നും മോദി അറിയിച്ചു.
മരണം 24
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയെന്ന് പ്രാദേശിക മാധ്യമങ്ങള്‍