'കുതിരസവാരിക്ക് നിരക്ക് കൂടുതൽ'; പഹല്‍ഗാം ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട മലയാളി വിനോദസഞ്ചാരികള്‍ പറയുന്നു

കുതിരസവാരി ഒഴിവാക്കി; പഹല്‍ഗാമിലെ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് കേരളത്തിൽ നിന്നുള്ള വിനോദസഞ്ചാരികൾ

dot image

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് കേരളത്തിൽ നിന്നുള്ള വിനോദസഞ്ചാരികൾ. ഇരുപത്തി മൂന്ന് അംഗങ്ങൾ അടങ്ങിയ വിനോദസഞ്ചാരികളാണ് ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. പഹൽഗാമിലെയ്ക്ക് പോകാൻ കുതിരസവാരി തിരഞ്ഞെടുക്കാതെ അടുത്തുള്ള മറ്റ് സ്ഥലങ്ങൾ കാണാൻ പോയതാണ് ‍തങ്ങൾ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെടാന്‍ കാരണമെന്ന് വിനോദസഞ്ചാരികൾ ന്യൂഡൽഹിയിലെ കേരള ഹൗസിൽ ചേർന്ന വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

കുതിരസവാരി തിരഞ്ഞെടുത്തിരുന്നെങ്കിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ തങ്ങളും ഉൾപ്പെട്ടേനെയെന്നും വിനോദസഞ്ചാരികളിൽ ഒരാൾ പറഞ്ഞു. പഹൽഗാമിലേക്ക് പോകാൻ കുതിരസവാരിക്ക് പറഞ്ഞ നിരക്കുകൾ ഞങ്ങൾക്ക് വളരെ ചെലവേറിയതായിരുന്നു. അതിനാൽ ഞങ്ങൾ മറ്റൊരു സ്ഥലത്തേക്ക് ടാക്സി പിടിക്കുകയായിരുന്നുവെന്നും വിനോദസഞ്ചാരികൾ വ്യക്തമാക്കി.

'ടാക്സി പിടിച്ച് ഞങ്ങൾ ബൈസരണിലേക്കുള്ള വഴിയിൽ എത്തിയപ്പോൾ ചില വലിയ ശബ്ദങ്ങൾ കേട്ടു, കടകൾ അടച്ചിരുന്നു, ആളുകൾ ഓടിപ്പോകുകയായിരുന്നുവെന്നും അവർ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസ്സിലായില്ലയെന്നും

മറ്റൊരു കാഴ്ചാ സ്ഥലത്തേക്ക് തങ്ങളെ കൊണ്ടുപോകാൻ ഗൈഡിനോട് ആവശ്യപ്പെട്ടു, ജീവിച്ചിരിക്കണോ അതോ കാഴ്ചകൾ കാണാൻ പോകണോ എന്നാണ് അദ്ദേഹം ചോദിച്ചതെന്നും സംഘത്തിലെ ഒരു സ്ത്രീ പറഞ്ഞു.

ഉടനെ തന്നെ ഗൈഡ് ടാക്സി പിടിച്ച സ്ഥലത്തേക്ക് തിരികെ കൊണ്ടുപോയി. പീന്നിട് ഹോട്ടൽ മുറിയിൽ എത്തിച്ചു. ഹോട്ടലിൽ എത്തിയപ്പോളാണ് ഭീകരാക്രമണത്തെ കുറിച്ച് അറി‍ഞ്ഞത്.വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നും സുരക്ഷയില്ലെന്നും അവർ ആരോപിച്ചു. ഈ സ്ഥലങ്ങളിലേക്കുള്ള റോഡുകളിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. എന്നാൽ ഭീകരാക്രമണം ഉണ്ടായ സ്ഥലങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. അതുകൊണ്ടായിരിക്കാം അവർ ആ സ്ഥലം ആക്രമിക്കാൻ തിരഞ്ഞെടുത്തതെന്നും അവർ പറയുന്നു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകള്‍ക്ക് നേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നിറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വിനയ് ഉൾപ്പെടെ 26 പേർക്കാണ് ആക്രമണത്തിൽ ജീവൻ നഷ്ടമായത്. കൊല്ലപ്പെട്ടവരിൽ ഇടപ്പള്ളി സ്വദേശിയുമുണ്ടായിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. ലഷ്‌കര്‍ നേതാവ് സെയ്ഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന വിവരം.

Content Highlight: How Avoiding Horse Ride Saved A Tourist Group From Pahalgam Terror Attack

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us