
മംഗളുരു: മംഗളുരുവിൽ ബസ് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം. മംഗളുരുവിലെ കൊണാജെയിൽ കർണാടക ആർടിസി ബസ്സിൽ വെച്ചായിരുന്നു സംഭവം. ബസ്സിൽ വെച്ച് കണ്ടക്ടർ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് യുവതിയുടെ പരാതി.
യാത്രക്കിടെ യുവതി ഉറങ്ങിപ്പോയിരുന്നു. കണ്ടക്ടർ യുവതിയോട് മോശമായി പെരുമാറുന്നത് കണ്ട സഹയാത്രികൻ ഇത് ഫോണിൽ പകർത്തിയിരുന്നു. യുവതിയുടെ പരാതിയിൽ കണ്ടക്ടർ പ്രദീപ് നായ്ക്കർക്കെതിരെ പൊലീസ് കേസെടുത്തു.
പ്രദീപിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
Content Highlights : Sexual assault on female passenger in Karnataka RTC bus