
ഗുരുഗ്രാം: ഹരിയാനയിൽ വീട്ടിൽ സൂക്ഷിച്ച പെയിൻ്റ് ഓയിൽ കുടിച്ച് ഒന്നര വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. വീട്ടിൽ കൂളറിന് പെയിൻ്റ് ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന പെയിൻ്റ് ഓയിൽ കുട്ടി കുടിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ബിലാസ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രഥമിക ചികിത്സ നൽകി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം ഗുരുഗ്രാമിലെ സിദ്രാവലി ഗ്രാമത്തിലാണ് സംഭവം.
ബുധനാഴ്ച രാവിലെ വീട്ടിലെ കൂളറിന് പെയിന്റ് ചെയ്യുന്നതിനിടെ മകൾ അവിടെ ഇരുന്ന് കളിയ്ക്കുന്നതിനിടെ
തൻ്റെ അടുത്തേക്ക് ഓടി വന്നതായും തറയിൽ വെച്ചിരുന്ന പെയിന്റ് ഓയിൽ എടുത്ത് കുടിച്ചുവെന്നുമാണ് കുട്ടിയുടെ പിതാവ് ധമേന്ദർ കുമാർ പൊലീസിനോട് പറഞ്ഞത്. ഇന്നലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം പൊലീസ് കുടുംബത്തിന് കൈമാറി. ഉത്തർപ്രദേശ് സ്വദേശിയായ ധമേന്ദർ കുമാർ ഐഎംടി മനേസറിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നതിനായി ഗുരുഗ്രാമിലെ സിദ്രാവലി ഗ്രാമത്തിൽ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു.
Content Highlight: One-And-A-Half-Year-Old Dies After Accidentally Drinking Paint Oil