'അല്ലാഹു അക്ബർ പതിവ് പ്രാർത്ഥന,ഭീകരാക്രമണ ശേഷം മകൻ വീട്ടിലെത്തി കരയുകയായിരുന്നു';സിപ്‌ലൈൻ ഒപ്പറേറ്ററുടെ പിതാവ്

സിപ്‌ലൈനിൽ ജോലി ചെയ്താൽ മാസം ലഭിക്കുന്നത് 10,000 രൂപയാണെന്നും ഭീകരാക്രമണം കണ്ടതിന് പിന്നാലെ മകൻ വീട്ടിലെത്തി കരയുകയായിരുന്നുവെന്നും പിതാവ് കൂട്ടിചേർത്തു

dot image

ശ്രീനഗർ: അല്ലാഹു അക്ബർ തങ്ങളുടെ പതിവ് പ്രാർത്ഥനയാണെന്നും അതിൽ അസ്വാഭാവികത ഒന്നുമില്ലായെന്നും പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ചോദ്യം ചെയ്യലിന് വിധേയമായ സിപ് ലൈന്‍ ഓപറേറ്ററുടെ പിതാവ് റിപ്പോർട്ടറിനോട്. 'മകൻ നിരപരാധിയാണ്, ഭീകരരുമായി മകന് യാതൊരു ബന്ധവും ഇല്ല. അല്ലാഹു അക്ബർ എന്നത് പതിവ് പ്രാർത്ഥനയാണ്. എല്ലാ കാര്യങ്ങൾ ചെയ്യുമ്പോഴും പ്രാർത്ഥന ചൊല്ലും. മറ്റൊരു ആസ്വഭാവികതയും ഇല്ല. ' സിപ്‌ലൈൻ ഒപ്പറേറ്റർ മുസമ്മിലിന്റെ പിതാവ് റിപ്പോർട്ടറിനോട് പറഞ്ഞു. സിപ്‌ലൈനിൽ ജോലി ചെയ്താൽ മാസം ലഭിക്കുന്നത് 10,000 രൂപയാണെന്നും ഭീകരാക്രമണം കണ്ടതിന് പിന്നാലെ മകൻ വീട്ടിലെത്തി കരയുകയായിരുന്നുവെന്നും പിതാവ് കൂട്ടിചേർത്തു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്തെ സിപ് ലൈന്‍ ഓപ്പറേറ്ററായ മുസമ്മലിൻ്റെ പ്രവൃത്തിയില്‍ അസ്വാഭാവികത ആരോപിച്ച് എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു.പ്രാര്‍ത്ഥന ചൊല്ലിയത് പതിവ് രീതിയാണെന്ന് മുസമ്മില്‍ എന്‍ഐഎക്ക് മൊഴി നല്‍കിയിരുന്നു. സിപ് ലൈനില്‍ കയറുന്ന സഞ്ചാരികളെ പ്രാര്‍ത്ഥന ചൊല്ലിയാണ് വിടാറുള്ളത്. വെടിയൊച്ചയും പ്രാര്‍ത്ഥനയും തമ്മില്‍ ബന്ധമില്ലെന്നും മുസമ്മില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയെന്നാണ് വിവരം. വെടിവെയ്പ് തുടര്‍ന്നപ്പോള്‍ പ്രദേശത്ത് നിന്ന് മറ്റുള്ളവരെ പോലെ താനും ഓടിപ്പോയെന്നും മുസമ്മില്‍ മൊഴി നല്‍കി.

ഭീകരര്‍ മറുഭാഗത്ത് വെടിവെപ്പ് നടത്തുന്നതിനിടെ ഒരു വിനോദ സഞ്ചാരി സിപ് ലൈനിലൂടെ പോവുന്ന ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മുസമ്മിലിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. തങ്ങള്‍ മുസ്‌ലിങ്ങള്‍ കൊടുങ്കാറ്റ് വന്നാല്‍ പോലും ചൊല്ലുന്നതാണ് 'അല്ലാഹു അക്ബര്‍' എന്നാണ് മുസമ്മിലിന്റെ പിതാവ് പിടിഐയോട് പ്രതികരിച്ചത്. പ്രചരിച്ച വീഡിയോ താന്‍ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights- 'Allahu Akbar is the usual prayer, after the terrorist attack, my son came home crying'

dot image
To advertise here,contact us
dot image