
ലഖ്‌നൗ: ഉത്തർപ്രദേശ് ബറേലിയിൽ വിവാഹ ചടങ്ങിനിടെ എട്ട് വയസുകാരിയെ 47 കാരൻ പീഡിപ്പിച്ചതായി പരാതി. ഏപ്രിൽ 24 ന് വിശാരത്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
വിവാഹത്തിന് കുടുംബത്തോടൊപ്പം എത്തിയ പെൺകുട്ടിയെ 47കാരനായ നന്ദ് കിഷോർ അടുത്തേക്ക് വിളിച്ച് വരുത്തിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ നന്ദ്കിഷോർ കുറ്റം സമ്മതിച്ചു. അതിക്രമം നടന്ന് നാല് ദിവസത്തിന് ശേഷമാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പെൺകുട്ടി ആദ്യമായാണ് നന്ദ്കിഷോറിനെ നേരിട്ട് കാണുന്നത് എന്നും അതിന് മുൻപ് ഇവർക്ക് പരസ്പരം അറിയില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു.
Content Highlights: Eight-year-old girl attacked during wedding ceremony in UP; 47-year-old arrested