ചുക്കുടു വണ്ടി!അതിദാരിദ്ര്യത്തെ മറികടക്കാൻ കോംഗോക്കാരുടെ രസികൻ വാഹനം

ലോകത്തിലെ ഏറ്റവും ദരിദ്രമായ അഞ്ച് രാജ്യങ്ങളുടെ പട്ടികയെടുത്താൽ അതിലൊന്ന് ആഫ്രിക്കൻ രാജ്യമായ കോംഗോ ആയിരിക്കും

dot image

കിൻഷാസ: ദാരിദ്ര്യം ചിലപ്പോഴെങ്കിലും ക്രിയാത്മകമായ ബദലുകൾ കണ്ടെത്താൻ മനുഷ്യരെ പ്രേരിപ്പിക്കാറുണ്ട്. മോട്ടോർ വാഹനങ്ങൾ വാങ്ങാൻ കഴിയാതെ വന്നപ്പോൾ കോംഗോയിലെ ജനങ്ങളും അത്തരത്തിലൊരു ബദൽ കണ്ടെത്തി. അങ്ങനെ മരത്തടിയിൽ നിർമ്മിച്ച, പരിസ്ഥിതിക്ക് ദോഷം വരാത്ത, ചുക്കുടു എന്ന വാഹനം കോംഗോ ജനതയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി.

ലോകത്തിലെ ഏറ്റവും ദരിദ്രമായ അഞ്ച് രാജ്യങ്ങളുടെ പട്ടികയെടുത്താൽ അതിലൊന്ന് ആഫ്രിക്കൻ രാജ്യമായ കോംഗോ ആയിരിക്കും. കോംഗോയിലെ ജനസംഖ്യയിലെ 62 ശതമാനവും ജീവിക്കുന്നത് പ്രതിദിനം 2.15 ഡോളറിൽ താഴെ മാത്രം വരുമാനവുമായാണ്. ഈ ദാരിദ്ര്യം നിറഞ്ഞ അവസ്ഥ നിലനിൽക്കുമ്പോഴും ക്രിയാത്മകത കൊണ്ട് അതിനെ അതിജീവിക്കാൻ ശ്രമിക്കുന്ന ജനതയാണ് കോംഗോയിലേത്. അതിന് ഉത്തമോദാഹരണമാണ് ചുക്കുടു എന്ന് കോംഗോ ജനത പേരിട്ടുവിളിക്കുന്ന തടിയിൽ നിർമ്മിച്ച സ്കൂട്ടറുകൾ.

ഹാൻഡിൽ, രണ്ട് ചക്രങ്ങൾ, കാലുകൊണ്ട് വാഹനം മുന്നോട്ട് കൊണ്ടുപോകുമ്പോൾ ഓപ്പറേറ്റർക്ക് കാൽമുട്ട് വയ്ക്കാനുള്ള പാഡ് എന്നിവ ഉൾപ്പടുന്നതാണ് ചുക്കുടു എന്ന രസികൻ വാഹനം. ഇവ മനുഷ്യർക്ക് യാത്ര ചെയ്യാൻ ഉപയോഗിക്കുന്നത് പോലെ സാധനങ്ങൾ കൊണ്ട് പോകാനും ഉപയോഗിക്കാം. 1970 കളിൽ നോർത്ത് കിവുവിലാണ് ചുക്കുടു ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്. ഇപ്പോഴും നോർത്ത് കിവുവിന്റെ തലസ്ഥാനമായ ഗോമയാണ് ചുക്കുടു ഏറ്റവും പ്രചാരത്തിലുള്ള സ്ഥലം. ലുമുമ്പയുടെ കൊലപാതകത്തിന് ഉത്തരവിട്ട മൊബുതു സെസെ സിക്കോ സർക്കാരിന്റെ കീഴിൽ രാജ്യത്തെ ജനത ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയ കാലത്താണ് ചുക്കുടു ഉപയോഗത്തിൽ വരുന്നത് എന്ന പ്രത്യേകതയുമുണ്ട്.

2014 ലെ കണക്ക് പ്രകാരം 150 ഡോളറാണ് ഒരു ചുക്കുടുവിന് വില വരുന്നത്. ഇത് പലപ്പോഴും ആറ് മാസത്തിനുള്ളിൽ കൊടുത്തു തീർത്താൽ മതിയാകും. വലിയ ചുക്കുടുകൾക്ക് 800 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയും. ഈ സാധ്യത ഉപയോഗിച്ച് പ്രതിദിനം പത്ത് മുതൽ 20 ഡോളർ വരെ നേടാൻ കഴിയും. ഇതുകൊണ്ട് തന്നെ കോംഗോയിലെ ദാരിദ്ര്യത്തെ നേരിടുന്നതിൽ ചുക്കുടു വലിയ പങ്ക് വഹിക്കുന്നു.

വാഹനം ഓടിക്കുന്നവര്ക്ക് മുന്നറിയിപ്പുമായി അബുദബി പൊലീസ്; നിയമം ലംഘിച്ചാൽ 1000 ദിർഹം പിഴ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us