അതിവേഗ ചാർജിംഗ് സംവിധാനം; ഹെഡിൽ ഉച്ചകോടിയിൽ സ്റ്റാറായി ഇലക്ട്രിക് സൂപ്പർ ബൈക്കും സ്കൂട്ടറും

കൊച്ചിയിലെ ഹിന്ദുസ്ഥാൻ ഇ വി മോട്ടോഴ്സ് കോർപ്പറേഷന് നിർമ്മിച്ച അഞ്ച് മുതൽ 15 മിനിറ്റിനുള്ളിൽ അതിവേഗ ചാർജിംഗ് സംവിധാനമുള്ള ലാൻഡി ഇ ഹോഴ്സ് ഇലക്ട്രിക് സൂപ്പർ ബൈക്കും ലാൻഡി ഈഗിൾ ജെറ്റ് സൂപ്പർ സ്കൂട്ടറും ശ്രദ്ധ നേടി

dot image

തിരുവനന്തപുരം: കോവളം അടിമലത്തുറ ബീച്ചിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ ഉച്ചകോടിയിൽ ശ്രദ്ധ നേടി ലാൻഡി ഇ ഹോഴ്സ് ഇലക്ട്രിക് സൂപ്പർ ബൈക്കും ലാൻഡി ഈഗിൾ ജെറ്റ് സൂപ്പർ സ്കൂട്ടറും. കൊച്ചിയിലെ ഹിന്ദുസ്ഥാൻ ഇ വി മോട്ടോഴ്സ് കോർപ്പറേഷന് നിർമ്മിച്ച അഞ്ച് മുതൽ 15 മിനിറ്റിനുള്ളിൽ അതിവേഗ ചാർജിംഗ് സംവിധാനമുള്ള വാഹനങ്ങള് പ്രദർശന നഗരിയിലെത്തിയ പ്രമുഖരുടെയും മറ്റ് ആയിരകണക്കിന് ജനങ്ങളുടെയും ഇഷ്ടതാരങ്ങളായി.

സംസ്ഥാന ട്രാൻസ്പോർട്ട് സെക്രട്ടറി ബിജു പ്രഭാകർ ഐ എ എസ് ആദ്യ സൂപ്പർ ബൈക്ക് എറണാകുളം സ്വദേശിയായ അഡ്വ. മാത്യു ജോണിന് കൈമാറിക്കൊണ്ട് കൊമേർഷ്യൽ ലോഞ്ച് നിർവ്വഹിച്ചു. വരും നാളുകളിൽ ഇരുചക്ര വാഹന വിപണിയിൽ ഏറെ ചലനങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള ഈ ന്യുതന വാഹനത്തെ ഉപയോക്താക്കൾ ഇരുകൈയും നീട്ടി സ്വികരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജു പ്രഭാകർ അഭിപ്രായപ്പെട്ടു.

കെ ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണൻ, സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, ഹിന്ദുസ്ഥാൻ ഇ വി മോട്ടോഴ്സ് കോർപ്പറേഷൻ എംഡി ബിജു വർഗീസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഹഡിൽ ഉച്ചകോടിയിൽ എത്തിയ മന്ത്രിമാരുൾപ്പടെയുള്ള പ്രമുഖർ വാഹനങ്ങളെ പ്രശംസിച്ചു. മറ്റ് ഇലക്ട്രിക് വാഹനങ്ങളിൽ നിന്നും വ്യത്യസ്തമായി ഏറെ പ്രത്യേകതകളുള്ള അഞ്ചാം തലമുറ എൽ ടി ഒ പവ്വർ ബാങ്ക് ഉപയോഗിക്കുന്ന ബൈക്കുകളാണ് ഹിന്ദുസ്ഥാൻ ഇ വി മോട്ടോഴ്സ് കോർപ്പറേഷൻ അവതരിപ്പിക്കുന്ന ലാൻഡി ഇ ഹോഴ്സിന്റെ ഇലക്ട്രിക് സൂപ്പർ ബൈക്കും സ്കൂട്ടറും.

അഞ്ചു മുതൽ 10 മിനിറ്റ് കൊണ്ട് ഫ്ളാഷ് ചാർജിംഗ് സംവിധാനത്തിലൂടെ പൂർണ്ണമായും ചാർജ് ചെയ്യാൻ സാധിക്കും. കൂടാതെ വീടുകളിൽ നിന്നും 16 എ എം പി പവർ ലഭ്യമായതിനാല് എവിടെ നിന്നും ഒരു മണിക്കൂർ കൊണ്ട് റീചാർജ് ചെയ്യാൻ സാധിക്കുമെന്നതും ഈ സൂപ്പർ ബൈക്കുകളെ മികവുറ്റതാക്കുന്നു.

പ്രത്യേകതരം ലിഥിയം കെമിസ്ട്രിയിൽ ( 5th Generation Lithium Titanate Oxi Nano ) പ്രവർത്തിക്കുന്ന ബാറ്ററി പാക്ക് ഉപയോഗിക്കുന്നതിനാൽ ഈ ബാറ്ററികൾക്ക് മികച്ച ലൈഫ് ലഭിക്കുന്നു. നിലവിലെ ഇ വി വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന്റെ ബാറ്ററി പാക്കുകൾ ഇടക്കിടെ മാറേണ്ട ആവശ്യമില്ല. ചാർജ് ചെയ്യുമ്പോഴും ഡിസ്ചാർജ് ചെയ്യുമ്പോഴും യാതൊരു തരത്തിലുള്ള താപവും ഉല്പാദിപ്പിക്കാൻ സാധ്യതയില്ലാത്ത തരത്തിലുള്ള നിർമ്മാണ ശൈലിയാണ് ഇത്തരം ബാറ്ററി പാക്കുകൾക്ക് ഉള്ളതിനാൽ അപ്രതീക്ഷിത തീപിടുത്തത്തിന് സാധ്യതയുമില്ലെന്ന് കമ്പനി ഉറപ്പ് നൽകുന്നു.

ലാൻഡി ഈഗിൾ ജെറ്റ് സൂപ്പർ ബൈക്കുകളെ കൂടാതെ അതിവേഗ ചാർജിംഗ് സംവിധാനത്തോടെ തന്നെ ലാൻഡി ഈഗിൾ ജെറ്റ് എന്ന ഇലട്രിക് സൂപ്പർ സ്കൂട്ടറുകളും ഇതോടൊപ്പം കമ്പനി നിർമ്മിക്കുന്നുണ്ട്. ഇന്ത്യയിലെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ഇലക്ട്രിക് വാഹന നിർമ്മാണ അംഗീകാരം ലഭിച്ചിട്ടുള്ള ഹിന്ദുസ്ഥാൻ ഇ വി മോട്ടോഴ്സ് കോർപ്പറേഷൻറെ എല്ലാ വാഹനങ്ങള്ക്കും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിൻറെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

കമ്പനിയുടെ ഇലക്ട്രിക് ടൂ വീലറുകളുടെ മൊത്ത വിതരണക്കാരായി കേരളത്തിൽ ലാൻഡി ഇ വി മോട്ടോഴ്സ് മലയാളം ലിമിറ്റഡിനെയും, തമിഴ്നാട്ടിൽ എം സി കെ ഗ്രൂപ്പ് മാർറ്റിംഗ് കമ്പനിയെയും നിയമിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില് കേരളത്തിൽ തിരുവനന്തപുരം, തൃശൂർ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ ഡീലർഷിപ്പ് റീട്ടെയിൽ ഔട്ട്ലെറ്റുകളും തമിഴ്നാട്ടിൽ ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ ആറ് പ്രമുഖ കേന്ദ്രങ്ങളിൽ ഡീലർഷിപ്പ് നെറ്റ് വർക്കുകളും ഉടൻ ആരംഭിക്കുന്നതാണെന്ന് കമ്പനി എം ഡി ബിജു വർഗീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് www.hindustanevmotors.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us