ഡൽഹി: പേടിഎമ്മിന്റെ ഫാസ്ടാഗ് ഉപയോഗിക്കുന്നവർ മറ്റ് ബാങ്കുകളുടെ സേവനങ്ങളിലേക്ക് മാറണമെന്ന് നിർദ്ദേശിച്ച് കേന്ദ്രമന്ത്രാലയം. മാർച്ച് 15ന് മുമ്പ് മാറണമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശം. ഇരട്ടി പിഴയും സേവന തടസ്സങ്ങളും ഒഴിവാക്കാനും രാജ്യത്തുടനീളം മികച്ച യാത്ര സൌകര്യം ലഭിക്കുന്നതിനും ഉടൻ മറ്റ് ബാങ്കുകളുടെ സംവിധാനങ്ങളിലേക്ക് മാറണമെന്നാണ് കേന്ദ്രം എക്സിലൂടെ അറിയിച്ചത്. പേടിഎമ്മിന്റെ ഫാസ്ടാഗ്, ടോപ് അപ് സേവനങ്ങള്ക്ക് ആർബിഐ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതിനും വിലക്കുണ്ട്. ആർബിഐയുടെ ചട്ടങ്ങളിൽ തുടർച്ചയായി വീഴ്ച വരുത്തിയതോടെയാണ് നടപടി. പേടിഎമ്മിന്റെ സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡിന്റെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
ഫെമ നിയമം ലംഘിച്ചതിൽ പേടിഎം ബാങ്കിംഗ് ആപ്പിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നടക്കുന്നതിന് പിന്നാലെയാണ് ആപ്പിന്റെ സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. വിദേശനാണ്യ വിനിമയ നിയമം ലംഘിച്ച് നിക്ഷേപം സ്വീകരിച്ചു, നിക്ഷേപങ്ങളുടെ മറവില് കള്ളപ്പണം വെളുപ്പിച്ചുവെന്നതടക്കമുള്ള ആക്ഷേപങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് പേടിഎമ്മിനെതിരെ ഇഡി അന്വേഷണം.
#NHAI urges all #Paytm #FASTag users to take proactive steps before March 15, 2024, to avoid potential penalties or double charges and ensure a seamless travel experience on National Highways across India.
— NHAI (@NHAI_Official) March 13, 2024
Read more: https://t.co/BtqgzPFCrJ#BuildingANation pic.twitter.com/eMPLKHiIuQ
പിന്നാലെ പേടിഎം പേയ്മെൻ്റ് ബാങ്ക് ലിമിറ്റഡിൻ്റെ പാർട്ട്-ടൈം നോൺ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനംവിജയ് ശേഖർ ശർമ്മ രാജിവച്ചിരുന്നു. എന്നാൽ പേടിഎമ്മിന്റെ എംഡി സ്ഥാനത്ത് അദ്ദേഹം തുടരും. വിജയ് ശേഖർ ശർമ്മയ്ക്ക് 51% ഓഹരിയാണ് പേടിഎം പേയ്മെൻ്റ് ബാങ്കിൽ ഉള്ളത്.
ഇതിനിടെ ഫിനാഷ്യൽ ഇന്റലിജൻസ് യൂണിറ്റ്. 5.46 കോടി രൂപയാണ് പേടിഎമ്മിന് പിഴ ചുമത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് നടപടിയെടുത്തിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കം വിവിധ ഏജൻസികൾ നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ധനമന്ത്രാലയം നടപടിയെടുത്തിരിക്കുന്നത്. ഇതിനിടെ പേടിഎം പേയ്മെന്റ് ബാങ്കുമായുള്ള കരാറുകൾ പേടിഎം അവസാനിപ്പിച്ചു.
പേടിഎമ്മിന് 5.46 കോടി പിഴ ചുമത്തി സാമ്പത്തിക ഇന്റലിജൻസ് വിഭാഗം