ഇലക്ട്രിക് വാഹനങ്ങള്ക്ക് പുതിയ മാനദണ്ഡങ്ങള്; സുരക്ഷയും ഗുണനിലവാരവും വർധിപ്പിക്കുക ലക്ഷ്യം

ഇലക്ട്രിക് ബാറ്ററിയില് ഓടുന്ന ഇരുചക്രവാഹനങ്ങള്, കാറുകള്, ഗുഡ്സ് ട്രക്കുകള് എന്നിവയ്ക്ക് ബാധകമായ മാനദണ്ഡങ്ങളാണ് കൊണ്ടുവന്നത്

dot image

ന്യൂഡല്ഹി: ബ്യൂറോ ഓഫ് ഇന്ത്യന് സ്റ്റാന്ഡേര്ഡ്സ് (ബിഐഎസ്) ഇന്ത്യയില് ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) സുരക്ഷയും ഗുണനിലവാരവും വര്ദ്ധിപ്പിക്കുന്നതിന് രണ്ട് പുതിയ മാനദണ്ഡങ്ങള് അവതരിപ്പിച്ചു. ഇലക്ട്രിക് ബാറ്ററിയില് ഓടുന്ന ഇരുചക്രവാഹനങ്ങള്, കാറുകള്, ഗുഡ്സ് ട്രക്കുകള് എന്നിവയ്ക്ക് ബാധകമായ മാനദണ്ഡങ്ങളാണ് കൊണ്ടുവന്നത്.

IS 18590: 2024, IS 18606: 2024 എന്നിവയാണ് പുതിയ രണ്ടു സ്റ്റാന്ഡേഡുകള്. ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള പവര്ട്രെയിന്, ( എന്ജിനും ട്രാന്സ്മിഷനും ഉള്പ്പെടുന്ന ഭാഗങ്ങള്) ബാറ്ററി എന്നിവയുമായി ബന്ധപ്പെട്ടാണ് മാനദണ്ഡം. പവര്ട്രെയിനും ബാറ്ററിയും സുരക്ഷാമാനദണ്ഡങ്ങള് പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ സ്റ്റാന്ഡേഡുകള്.

കൂടാതെ ബാറ്ററികള് സുരക്ഷിതവും ഗുണമേന്മയുള്ളതാണെന്നും ഉറപ്പുവരുത്തുകയും പുതിയ മാനദണ്ഡങ്ങളുടെ ലക്ഷ്യമാണ്. 'ഇലക്ട്രിക് കാറുകള്, ബസുകള്, ട്രക്കുകള് എന്നിവ പുതിയ മാനദണ്ഡങ്ങളുടെ കീഴില് വരും. ഇതോടെ ഇവികള്ക്കും അവയുടെ ചാര്ജിംഗ് സംവിധാനങ്ങള് ഉള്പ്പെടെയുള്ള ആക്സസറികള്ക്കും വേണ്ടി സമര്പ്പിച്ചിരിക്കുന്ന ഇന്ത്യന് സ്റ്റാന്ഡേര്ഡുകളുടെ ആകെ എണ്ണം 30 ആയി ഉയര്ന്നതായി ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില് പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us