എംജി മോട്ടോറിന്റെ പുതിയ ഇവി സെപ്റ്റംബര് 11ന്

എംജി മോട്ടോര് പുറത്തിറക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് വാഹനമാണിത്

dot image

ഇലക്ട്രിക് വാഹനമായ വിന്ഡ്സര് ഇവിയുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ച് എംജി മോട്ടോര് ഇന്ത്യ. എംജി മോട്ടോര്സിന്റെ മൂന്നാമത്തെ ഇലക്ട്രിക് വാഹനം സെപ്റ്റംബര് 11ന് ഇന്ത്യന് വിപണിയില് എത്തും. വുളിംഗ് ക്ലൗഡ് ഇവിയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണ് എംജി വിന്ഡ്സര് ഇവി. പനോരമിക് സണ്റൂഫ്, 2-സ്പോക്ക് മള്ട്ടി-ഫംഗ്ഷന് സ്റ്റിയറിങ്, ഇന്ഫോടെയ്ന്മെന്റ് സിസ്റ്റത്തിനും ഇന്സ്ട്രുമെന്റ് ക്ലസ്റ്ററിനും വേണ്ടിയുള്ള ഡ്യുവല് സ്ക്രീനുകള് എന്നിവയാണ് ഇന്റീരിയറിലെ പ്രത്യേകത .135 ഡിഗ്രി വരെ ചാരാന് കഴിയുന്ന എയ്റോ ലോഞ്ച് സീറ്റുകളാണ് കാറില് അറേഞ്ച് ചെയ്തിരിക്കുന്നത്.

ഫോര് ഡോര് ക്രോസ്ഓവറോടെ വരുന്ന വാഹനത്തില് മുന്നില് വെവ്വേറെ ഹെഡ്ലാമ്പ് പോഡുകളുള്ള എല്ഇഡി ലൈറ്റ് ബാര്, എല് ആകൃതിയിലുള്ള ഗ്രാഫിക്സോട് കൂടിയ റാപ്പറൗണ്ട് എല്ഇഡി ടെയില്ലൈറ്റുകള്, പിന്നില് സംയോജിത സ്റ്റോപ്പ് ലാമ്പോടുകൂടിയ റൂഫ് സ്പോയിലര് എന്നിവയാണ് പ്രധാന ഫീച്ചറുകള്.

ബാറ്ററി ഓപ്ഷനുകളുടെ വിശദാംശങ്ങള് എംജി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും അന്താരാഷ്ട്ര വിപണിയില്, ഈ ഇലക്ട്രിക് വാഹനം രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വരുന്നത്. 360 കിലോമീറ്റര് മൈലേജ് ലഭിക്കുന്ന 37.9 kWh ബാറ്ററിയാണ് ഒന്നാമത്തെ ഓപ്ഷന്. 460 കിലോമീറ്റര് റേഞ്ച് കിട്ടുന്ന 50.6 kWh ബാറ്ററിയാണ് മറ്റൊന്ന്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us