ഫോട്ടോഷൂട്ടിന് കാറിൻ്റെ ബോണറ്റിൽ ഇരിക്കുന്നവർ ജാഗ്രതൈ

വാഹനത്തിൻ്റെ എന്ജിനുള്ള ഒരു സംരക്ഷണ ആവരണം എന്ന നിലയിലാണ് ബോണറ്റുകള് തയ്യാറാക്കുന്നത്

dot image

ഒരു കാറിന്റെ ആകൃതി, സ്റ്റൈല് തുടങ്ങിയ കാര്യങ്ങളിലെല്ലാം പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ആ വാഹനത്തിന്റെ ബോണറ്റ്. നമ്മളില് പലരും കാറിന്റെ ബോണറ്റിലിരുന്ന സ്റ്റൈലിഷ് ഫോട്ടോ ഷൂട്ടൊക്കെ നടത്താറുണ്ട്. എന്നാല് ഇത്തരത്തില് ബോണറ്റിന് അമിതഭാരം നല്കുന്നത് വാഹനത്തിന്റെ യന്ത്രതകരാറുകള്ക്ക് പോലും കാരണമാകുന്നുവെന്നാണ് ഓട്ടോമൊബൈൽ വിദഗ്ധർ പറയുന്നത്. ബോണറ്റിന് മുകളിൽ അമിതഭാരം വരുന്നത് വണ്ടിയുടെ എന്ജിന് തകരാറുണ്ടാക്കാൻ കാരണമാകുന്നു.

വാഹനത്തിൻ്റെ എന്ജിനുള്ള ഒരു സംരക്ഷണ ആവരണം എന്ന നിലയിലാണ് ബോണറ്റുകള് തയ്യാറാക്കുന്നത്. ബോണറ്റിനുമേല് ഭാരം വയ്ക്കുന്നതു മൂലം റേഡിയേറ്റര് അടക്കമുള്ള ഭാഗങ്ങളുടെ പ്രവര്ത്തനം പോലും തകരാറിലാകാൻ സാധ്യതയുണ്ട്. ഇത് പിന്നീട് എന്ജിന് പ്രശ്നങ്ങള്ക്കും കാരണമാകുന്നു. ബോണറ്റിന് മേൽ അമിതഭാരം വരുന്നത് ബോണറ്റിന്റെ ലോക്ക് തകരാറിലാകുന്നതിനും കാരണമാകാം. ഒരു പരിധിയിലേറെ ഭാരം താങ്ങാനുള്ള ശേഷി കാറിൻ്റെ ബോണറ്റുകൾക്കില്ല.

കാറിൻ്റെ ഫാഷനബിളായി ഓൾട്ടർ ചെയ്യുമ്പോഴും ജാഗ്രത വേണം. പലപ്പോഴും ഇത്തരം ഓൾട്ടറേഷൻ അപകടം ക്ഷണിച്ച് വരുത്തും. ബോണറ്റ് മോഡിഫൈ ചെയ്യുന്നതുമൂലം വാഹനത്തിന്റെ മുന്ഭാഗം ഇടിച്ചുണ്ടാകുന്ന അപകടത്തിൻ്റെ ആഘാതം കൂടാനുള്ള സാധ്യതയും കൂടുതലാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us