ഹ്യുണ്ടായി ഇന്ത്യ സെവന്‍ സീറ്റര്‍ എസ്യുവിയായ അല്‍ക്കസാറിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. ഹ്യുണ്ടായ് അല്‍ക്കസാര്‍ ഫെയ്‌സ്‌ലിഫ്റ്റ് 2024ന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 14.99 ലക്ഷം രൂപയും ഡീസല്‍ വേരിയന്റുകള്‍ക്ക് 15.99 ലക്ഷം രൂപയുമാണ് പ്രാരംഭ വില. പുതിയ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, വലിയ റിയര്‍ ക്വാര്‍ട്ടര്‍ വിന്‍ഡോകള്‍, കറുപ്പ് പെയിന്റ് ചെയ്ത ക്ലാഡിംഗ്, ബ്രിഡ്ജ്-ടൈപ്പ് റൂഫ് റെയിലുകള്‍ എന്നിവയാണ് വലിയ മാറ്റം. പുതിയ സ്‌പോയ്‌ലര്‍, പുനര്‍നിര്‍മ്മിച്ച ബമ്പര്‍, സ്‌കിഡ് പ്ലേറ്റിനായുള്ള പുതിയ ഡിസൈന്‍ എന്നിവ ഉപയോഗിച്ച് അല്‍ക്കസാറിന്റെ പിന്‍ഭാഗവും വളരെയധികം പരിഷ്‌ക്കരിച്ചിട്ടുണ്ട്.
അല്‍കാസറിന് 4,560 എംഎം നീളവും 1,800 എംഎം വീതിയും 1,710 എംഎം ഉയരവുമുണ്ട്. 2,760 എംഎം വീല്‍ബേസ് ആണ് വാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. കാബിനില്‍ പഴയ അല്‍ക്കസാറിനെ അപേക്ഷിച്ച് പരിഷ്‌കരിച്ച പതിപ്പില്‍ ഉള്ള വലിയ മാറ്റം ഒരു പുതിയ ഡാഷ്‌ബോര്‍ഡ് ലേഔട്ടാണ്. ഇത് മുഖം മിനുക്കിയ ക്രെറ്റയില്‍ നിന്ന് കടമെടുത്തതാണ്. നോബിള്‍ ബ്രൗണ്‍, ഹെയ്‌സ് നേവി എന്നി ഷേഡുകളില്‍ കാബിന്‍ അപ്ഹോള്‍സ്റ്ററി നടത്തിയിട്ടുണ്ട്. ഇത് മൊത്തത്തില്‍ കാബിന് പ്രീമിയം അപ്പീല്‍ നല്‍കുന്നു. പവര്‍ വാക്ക്-ഇന്‍ ഡിവൈസ്, വിംഗ്-ടൈപ്പ് ഹെഡ്‌റെസ്റ്റ്, ഡ്രൈവര്‍ പവര്‍ സീറ്റ് മെമ്മറി ഫംഗ്ഷന്‍, NFC ഉള്ള ഡിജിറ്റല്‍ കീ, 270+ വോയ്‌സ് കമാന്‍ഡുകള്‍, ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിനും ഇന്‍സ്ട്രുമെൻ്റ് ക്ലസ്റ്ററിനും 10.25 ഇഞ്ച് ഡിസ്‌പ്ലേകള്‍, ഓട്ടോ-ഡിമ്മിംഗ് IRVM, 6 എയര്‍ബാഗുകള്‍, ലെവല്‍-2 ADAS, 8സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം എന്നിവയും ഇതിന്റെ ഫീച്ചറുകളാണ്.
1.5L ഡീസല്‍, 1.5L ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. 4-സിലിണ്ടര്‍ യൂണിറ്റാണ് ഓയില്‍ ബര്‍ണര്‍. ഇത് 115 എച്ച്പിയും 250 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഇതിന് രണ്ട് ട്രാന്‍സ്മിഷന്‍ ചോയിസുകള്‍ ഉണ്ട്. 6-സ്പീഡ് എംറ്റി, 6സ്പീഡ് AT. 1.5L, 4-സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ യൂണിറ്റ് 160 എച്ച്പി പവര്‍ ഔട്ട്പുട്ടും 253 എന്‍ എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ട്രാന്‍സ്മിഷന്‍ തെരഞ്ഞെടുപ്പുകളില്‍ 7-സ്പീഡ് DCT, 6സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് എന്നിവയും ഉള്‍പ്പെടുന്നു.