ആഢംബരത്തിൻ്റെ മികവുമായി ഹ്യുണ്ടായ് അല്‍ക്കാസര്‍

ഹ്യൂണ്ടായ് അല്‍കാസറിന്റെ വില 14.99 ലക്ഷം മുതല്‍ 21.55 ലക്ഷം രൂപ വരെയാണ്

dot image

ഹ്യുണ്ടായ് എക്സ്റ്ററിലും ഹ്യുണ്ടായ് ക്രെറ്റയിലും അടുത്തിടെ കണ്ട ഹ്യുണ്ടായിയുടെ പുതിയ ഡിസൈന്‍ ഫിലോസഫി ഹ്യുണ്ടായ് അല്‍കാസറിനെയും വ്യത്യസ്തമാക്കുന്നു. എന്നാല്‍ വലിയ രീതിയിലുള്ള മാറ്റങ്ങളൊന്നും പ്രത്യക്ഷത്തിൽ കാണാന്‍ സാധിക്കില്ലെന്നും വാഹന വിദഗ്ദര്‍ പറയുന്നു.

ക്രെറ്റയുടേതുപോലെ സമാനമാണ് ഫെയ്സ്ലിഫ്റ്റ് ചെയ്ത അല്‍കാസറിന്റെ ഡാഷ്ബോര്‍ഡ്. ഇതിന് കടും നീലയും ടാന്‍ ഷേഡുമാണ് നിറം വരുന്നത്. സോഫ്റ്റ് ടച്ച് ലെതറെറ്റ് പാഡിംഗിലാണ് ഡാഷ്ബോര്‍ഡ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. കൂടാതെ ക്യാബിന് ചുറ്റും ഗ്ലോസ് ബ്ലാക്ക് ആന്‍ഡ് സില്‍വര്‍ ഇന്‍സെര്‍ട്ടുകളും ലഭിക്കും. അതേ ഡ്യുവല്‍-ടോണ്‍ ഷേഡ് വാതിലുകള്‍ വരെ നീളുന്നു, ഇവിടെ നിങ്ങള്‍ക്ക് ഡോര്‍ പാഡുകളില്‍ സില്‍വര്‍ക്രോം സ്ട്രിപ്പ് കാണാന്‍ സാധിക്കും. മുന്‍ സീറ്റുകള്‍ക്കും അതേ സില്‍വര്‍ ഫിനിഷും ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്‍വശത്തെ യാത്രക്കാര്‍ക്ക് മുന്‍ സീറ്റുകള്‍ക്ക് പിന്നില്‍ ഫോള്‍ഡൗട്ട് കപ്പ് ഹോള്‍ഡറും ടാബ്ലെറ്റ് ഹോള്‍ഡറും ഉള്ള ട്രേകളും സെറ്റ് ചെയ്തിട്ടുണ്ട്.

ഫീച്ചറുകളുടെ കാര്യത്തില്‍ ഇതിന് ഡ്യുവല്‍ 10.25-ഇഞ്ച് സ്‌ക്രീന്‍ ലഭിക്കുന്നു. പുതിയ അല്‍കാസർ ഒരു ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സഹിതമാണ് വരുന്നത്. കൂടാതെ മൂന്ന് വരികളിലും എസി വെന്റുകള്‍ ലഭിക്കുന്നു. 6-സീറ്റര്‍ വേരിയന്റുകള്‍ക്ക് ഒരു ഇലക്ട്രിക് ബേസ് മോഡ് ഫങ്ങ്ഷനും ലഭിക്കുന്നു, ഇത് ഉപയോഗിച്ച് കോ-ഡ്രൈവറിന് പിന്നില്‍ ഇരിക്കുന്ന യാത്രക്കാരന് കൂടുതല്‍ ലെഗ്റൂം സ്വതന്ത്രമാക്കുന്നതിന് സീറ്റ് നിയന്ത്രിക്കാനാകും.

പനോരമിക് സണ്‍റൂഫ്, മുന്നിലെയും രണ്ടാമത്തെയും നിര സീറ്റുകള്‍ക്കുള്ള വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വയര്‍ഡ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയാണ് മറ്റ് സവിശേഷതകള്‍. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് തുടങ്ങിയ ലെവല്‍-2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) ഫീച്ചറുകളും ഇതിന് ലഭിക്കുന്നു. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും (160 PS, 253 Nm) 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും (116 PS, 250 Nm) എന്നിവയുമായാണ് ഈ വാഹനം വരുന്നത്. 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ രണ്ടിലും സ്റ്റാന്‍ഡേര്‍ഡ് ആണ്, ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക്, ടര്‍ബോ-പെട്രോളിന് 7-സ്പീഡ് DCT (ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക്) ലഭിക്കുന്നു, ഡീസലിന് 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറും ലഭിക്കുന്നു.

മുഖം മിനുക്കിയ ഹ്യൂണ്ടായ് അല്‍കാസറിന്റെ വില 14.99 ലക്ഷം മുതല്‍ 21.55 ലക്ഷം രൂപ വരെയാണ്. മഹീന്ദ്ര XUV700 , ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ് എന്നിവയ്‌ക്കെതിരെയാണ്‌ വാഹനവിപണിയില്‍ ഹ്യുണ്ടായ് അല്‍ക്കാസര്‍ മത്സരിക്കുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us