'ഡ്രൈവിംഗിലെ ഐപിഡിഇ' എന്താണ്? ഫേസ്ബുക്ക് പോസ്റ്റുമായി എംവിഡി

ഡ്രൈവിംഗിലെ ഐപിഡിഐ ഡ്രൈവിംഗ് എന്നത് നിരന്തരമായ പഠനമാണ്

dot image

ഡ്രൈവിംഗിലെ ഐപിഡിഐ ഡ്രൈവിംഗ് എന്നത് നിരന്തരമായ പഠനമാണ്. ഓരോ യാത്രകളും നമ്മുടെ ഡ്രൈവിങ്ങിന് പുതിയ പാഠങ്ങള്‍ നല്‍കുന്നുണ്ട്. നമ്മുടെ ഡ്രൈവിങ്ങില്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ഐപിഡിഇ. എന്താണ് ഐപിഡിഇ എന്നും അത് ഡ്രൈവിംഗില്‍ എത്ര മാത്രം പ്രാധാന്യമുണ്ടെന്നും വ്യക്തമാക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഡ്രൈവിംഗ് എന്നത് നിരന്തരമായ പഠനമാണ്. ഓരോ യാത്രകളും നമ്മുടെ ഡ്രൈവിങ്ങിന് പുതിയ പാഠങ്ങള്‍ നല്‍കുന്നുണ്ട്. നമ്മുടെ ഡ്രൈവിങ്ങില്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ഐപിഡിഇ.

ഐപിഡിഇ എന്നത് അപകട സാധ്യതകളെ തിരിച്ചറിയുകയും (Identify) അതുമൂലം ഉണ്ടാകാന്‍ പോകുന്ന അപകട സാധ്യതകളെ മുന്‍കൂട്ടി മനസ്സിലാക്കുകയും (Predict), അത് ഒഴിവാക്കാനുള്ള തീരുമാനമെടുക്കുകയും (Deccide) അവ നടപ്പിലാക്കുകയും(Execute) ചെയ്യുക എന്നുള്ളതാണ്. ഒന്നിലധികം തവണ ഒരേ അപകടസാധ്യതയെ തരണം ചെയ്യുന്തോറും അത് നമുക്ക് കൂടുതല്‍ തെറ്റായ ആത്മവിശ്വാസം പ്രദാനം ചെയ്യും. ആത്യന്തരികമായി ഇത് നമ്മുടെ ഡ്രൈവിംഗിനെ സ്വാധീനിക്കുകയും നമ്മുടെ ഡ്രൈവിംഗ് കൂടുതല്‍ അപകടകരമായ രീതിയിലേക്ക് വളരുകയും ചെയ്യും.

നമ്മുടെ ഡ്രൈവിങ്ങില്‍ ഉണ്ടായേക്കാവുന്ന ഈ മാറ്റങ്ങളെ സ്വയം നിരീക്ഷിക്കുകയും തെറ്റായ പ്രലോഭനങ്ങളെ ഒഴിവാക്കുകയും ചെയ്യേണ്ടതുണ്ട്. മറ്റുള്ളവരെക്കാള്‍ നമ്മുടെ തെറ്റിനെ മനസ്സിലാക്കാന്‍ കഴിയുന്നത് നമുക്ക് തന്നെയാണ് എന്നതാണ് ഏറ്റവും പരമമായ സത്യം. സ്വയം സുരക്ഷിതരാകാനുള്ള ശീലങ്ങള്‍ ആകട്ടെ നമ്മുടെ ഡ്രൈവിംഗ്.

dot image
To advertise here,contact us
dot image