കെഎസ്ആർടിസിയിലെ വിരുതന്മാരെ 'നല്ല ഡ്രൈവിം​ഗ്' പഠിപ്പിക്കാൻ പുതിയ ആശാന്മാർ; ഇനിയെങ്കിലും പേരുദോഷം മാറുമോ?

തോന്നിയപോലെ ബസ് ഓടിക്കുന്നത് നിർത്താനും റോഡിലെ അപകടം ഒഴിവാക്കാനും ഡ്രൈവർമാർക്കായി പുതിയ കർമ്മപദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് കെഎസ്ആർടിസി.

dot image

'റോഡ് തറവാട്ടുവകയാണെന്നാ വിചാരം, തോന്നിയപോലെ അങ്ങ് ഓടിക്കുവല്ലേ, എന്തുമാകാല്ലോ?!!'- കെഎസ്ആർടിസി ഡ്രൈവർമാരെക്കുറിച്ചുള്ള ഈ ആരോപണത്തിന് ഒരവസാനമുണ്ടായേ പറ്റൂ എന്നാണ് ​ഗതാ​ഗതവകുപ്പിന്റെ തീരുമാനം. തോന്നിയപോലെ ബസ് ഓടിക്കുന്നത് നിർത്താനും റോഡിലെ അപകടം ഒഴിവാക്കാനും ഡ്രൈവർമാർക്കായി പുതിയ കർമ്മപദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് കെഎസ്ആർടിസി. ജീവനക്കാരെ നല്ല ഡ്രൈവിം​ഗ് പഠിപ്പിക്കാൻ താല്ക്കാലികമായി പരിശീലകരെ നിയമിക്കാനാണ് തീരുമാനം.

ഇതിലൂടെ ഡ്രൈവിങ് ശീലം മെച്ചപ്പെടുത്താനും പ്രവര്‍ത്തനച്ചെലവും അപകടനിരക്കും കുറയ്ക്കാനും കഴിയുമെന്ന് കെഎസ്ആർടിസി കണക്കുകൂട്ടുന്നു. ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ തസ്തികകളില്‍ കോര്‍പ്പേറേഷനില്‍നിന്ന് വിരമിച്ചവരെയും 60 വയസ്സ് തികയാത്തവരെയുമാണ് 'ബദലി' അടിസ്ഥാനത്തില്‍ എല്ലാജില്ലകളിലും നിയമിക്കുന്നത്. എട്ടുമണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപയാണ് ഇവർക്ക് ദിവസവേതനം.

ഡ്രൈവര്‍മാരുടെ ഡ്രൈവിങ് സ്വഭാവങ്ങള്‍ നിരന്തരം നിരീക്ഷിച്ച് തുടര്‍ പരിശീലനം നല്കുകയാണ് ഇവരുടെ പ്രധാന ചുമതല. ബസുകളില്‍ യാത്രചെയ്ത് ഡ്രൈവിങ് സ്വഭാവം നിരീക്ഷിച്ച് ആവശ്യമായ തിരുത്തലുകള്‍ നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. പ്രാദേശികമായി പരിശീലനക്ലാസുകള്‍ നടത്താനും നിർദേശിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ഇന്ധനക്ഷമത, അപകടനിരക്ക്, ബ്രേക്ക് ഡൗണ്‍ എന്നിവ യൂണിറ്റ് തലത്തില്‍ പരിശോധിച്ച് ആവശ്യമുള്ള ജീവനക്കാര്‍ക്ക് പരിശീലനം നല്കുക എന്നതും ഇവരുടെ ജോലിയായിരിക്കും. ഓരോ ആഴ്ചയും അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കി ഇവർ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് നല്കുകയും ചെയ്യും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us