റോയൽ എൻഫീൽഡിന് 2024ൽ ടൂവീലർ വിപണിയിൽ വൻകുതിപ്പ്. 2024ൽ കെെവരിച്ച വളർച്ചയുടെ കണക്ക് പുറത്ത് വിട്ടരിക്കുകയാണ് കമ്പനി. 2024 സെപ്റ്റംബറോടെ 6.82% വളർച്ചയാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. ഈ വളർച്ചക്ക് കാരണം റോയൽ എൻഫീൽഡ് മോഡലുകളോട് ആളുകൾക്ക് ഉള്ള ഇഷ്ടമാണ്. 2024 സെപ്റ്റംബറിൽ 33,065 യൂണിറ്റുകൾ വിറ്റഴിച്ച റോയൽ എൻഫീൽഡ് മോഡലുകളിൽ ബെസ്റ്റ് സെല്ലറായി ക്ലാസിക് 350-ാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 2023 സെപ്റ്റംബറിൽ 26,003 യൂണിറ്റാണ് ക്സാസിക് 350 വിറ്റതെങ്കിൽ 2024 സെപ്റ്റംബറിൽ മാത്രം വിറ്റഴിക്കപ്പെട്ടത് 33,065 യൂണിറ്റാണ്. 2023 സെപ്റ്റംബറിനെ അപേക്ഷിച്ച് 27.16% വർദ്ധനവാണ് 2024ൽ ഉണ്ടായിരിക്കുന്നത്..
റോയൽ എൻഫീൽഡ് കുടുംബത്തിൽ വിൽപ്പനയിൽ രണ്ടാം സ്ഥാനത്തുള്ളത് 'ഹണ്ടർ 350' ആണ്. 2023 സെപ്റ്റംബറിൽ വിറ്റ 14,746 യൂണിറ്റുകളെ അപേക്ഷിച്ച് 18.04% വർധനയോടെ 17,406 യൂണിറ്റുകളുടെ വിൽപ്പനയാണ് 2024 സെപ്റ്റംബറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ റോയൽ എൻഫീൽഡിൻ്റെ ഐക്കണിക് മോഡലുകളിലൊന്നായ 'ബുള്ളറ്റ് 350' വിൽപ്പനയിൽ ഗണ്യമായ ഇടിവ് നേരിട്ടതയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023 സെപ്റ്റംബറിൽ വിറ്റ 18,316 യൂണിറ്റുകളെ അപേക്ഷിച്ച് 2024 സെപ്റ്റംബറിൽ ആയപ്പോൾ 12,901 യൂണിറ്റുകൾ മാത്രമാണ് വിറ്റത്. 29.56% ഇടിവാണ് വിൽപ്പനയിൽ ഉണ്ടായത്.. പുതിയ മോഡലുകളോടുള്ള വർദ്ധിച്ചുവരുന്ന താൽപ്പര്യമാകാം 'ബുള്ളറ്റ് 350'നോട് ആളുകൾക്ക് പ്രിയം കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.
'മെറ്റയർ 350' 2024 സെപ്റ്റംബറിൽ 8,665 യൂണിറ്റുകളാണ് വിറ്റത്. നേരത്തെ 2023 സെപ്റ്റംബറിൽ 8,659 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷത്തെകാൾ 0.07% വർധനവാണ് 'മെറ്റയർ 350'ൻ്റെ വിൽപ്പനയിൽ രേഖപ്പെടുത്തിയത്. '650 ട്വിൻസ്' സെപ്റ്റംബറിൽ 2,869 യൂണിറ്റുകളുടെ വിൽപ്പനയോടെ അസാധാരണമായ പ്രകടനമാണ് കാഴ്ചവെച്ചത്. 2023 സെപ്റ്റംബറിൽ വിറ്റ 1,280 യൂണിറ്റുകളിൽ നിന്ന് 124.14% വളർച്ചയാണ് '650 ട്വിൻസി'ന് ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ശക്തമായ എഞ്ചിനും പ്രീമിയം ആകർഷണീയതയും കാരണം ജനപ്രീതി നേടികൊണ്ടിരിക്കുകയാണ് '650 ട്വിൻസ്' എന്ന മോഡൽ. ഹിമാലയൻ മോഡലിനും വിൽപ്പനയിൽ കുത്തനെ ഇടിവ് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് വിറ്റ 3,218 യൂണിറ്റുകളെ അപേക്ഷിച്ച് 2024 സെപ്റ്റംബറിൽ 1,814 യൂണിറ്റുകൾ മാത്രമാണ് ഹിമാലയൻ മോഡൽ വിറ്റഴിച്ചത്. 43.63% ശതമാനമാണ് ഹിമാലയൻ മോഡലിൻ്റെ വിൽപ്പന ഇടിവ്.
റോയൽ എൻഫീൽഡിൻ്റെ 'ഗറില്ല' 2024 സെപ്റ്റംബറിൽ 1,657 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. ഇത് ബ്രാൻഡിൻ്റെ മൊത്തം വിൽപ്പനയുടെ 2.09% ആണ്. 2023ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സൂപ്പർ മീറ്റിയോർ' മോഡലിൻ്റെ വിൽപ്പന നടന്നത് 685 യൂണിറ്റുകളുടെമാത്രമാണ്. 2024 സെപ്റ്റംബറിൽ 264 യൂണിറ്റുകൾ മാത്രമാണ് 'ഷോട്ട്ഗൺ മോഡൽ വിറ്റപോയത്. അടുത്ത മാസത്തോടെ റോയൽ എൻഫീൽഡ് ഇലക്ട്രിക് വാഹന രംഗത്തേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ വിപണയിലേക്ക് ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ.
Content Highlights : Royal Enfield Sales Breakup Sep 2024 – Classic, Hunter, Bullet, Meteor, Himalayan, Guerrilla, 650 Twins