പല നിറങ്ങളിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ വാഹനങ്ങളില്‍ നാം കാണാറുണ്ട്. വ്യത്യസ്ത നിറങ്ങളിലുള്ള ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ പലപ്പോഴും നമ്മളില്‍ സംശയം ജനിപ്പിക്കാറുണ്ട്. എന്തിനാണ് ഇങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള നമ്പര്‍ പ്ലേറ്റുകള്‍? രാജ്യത്ത് ഒരു വാഹനം ഏത് നിലക്ക് റോഡില്‍ ഉപയോഗിക്കുന്നു എന്നത് അതാത് നമ്പര്‍ പ്ലേറ്റുകളുടെ നിറങ്ങളിലൂടെ സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ 10 തരം നമ്പര്‍ പ്ലേറ്റുകളാണ് നിലവില്‍ നമ്മുടെ രാജ്യത്തുള്ളത്.
വെള്ള നിറത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. വെളുത്ത നമ്പര്‍ പ്ലേറ്റില്‍ കറുത്ത അക്ഷരങ്ങളാണ് ഇത്തരം വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. ഭാരത് രജിസ്ട്രേഷന്‍ (ബി.എച്ച്.) വാഹനങ്ങളും ഇതില്‍പ്പെടും
മഞ്ഞയും കറുപ്പും നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കുന്നത് ടാക്‌സി വാഹനങ്ങള്‍ക്കാണ്. കറുത്ത അക്ഷരത്തില്‍ മഞ്ഞ നമ്പര്‍പ്ലേറ്റിലാണ് ഇവ കാണാന്‍ സാധിക്കുന്നത്
പച്ച നിറത്തില്‍ കാണുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റാണ്. അതില്‍ പച്ചയില്‍ വെള്ള അക്ഷരങ്ങളാണെങ്കില്‍ സ്വകാര്യ ഉപയോഗത്തിനുള്ള ഇലക്ട്രിക് വാഹനങ്ങളാണ്.
പച്ചയില്‍ മഞ്ഞ അക്ഷരമാണെങ്കില്‍ ഇലക്ട്രിക് ടാക്സി വാഹനങ്ങളാണ്.
മഞ്ഞനിറത്തില്‍ ചുവപ്പ് അക്ഷരങ്ങളാണെങ്കില്‍ താത്കാലിക രജിസ്ട്രേഷനിലുള്ള വാഹനങ്ങളാണ്.
കറുത്ത നമ്പര്‍ പ്ലേറ്റില്‍ മഞ്ഞ അക്ഷരമാണെങ്കില്‍ സര്‍ക്കാര്‍ അംഗീകാരത്തോട സ്വകാര്യ വ്യക്തികള്‍ക്ക് വാടകയ്ക്ക് നല്‍കുന്ന (റെന്റ് എ കാര്‍) വാഹനങ്ങളായിരിക്കുമത്.
ചുവപ്പില്‍ വെള്ള അക്ഷരത്തില്‍ എഴുതിയ നമ്പര്‍ പ്ലേറ്റാണെങ്കില്‍ വാഹന ഡീലര്‍മാര്‍ക്ക് നല്‍കുന്ന ട്രേഡ് സര്‍ട്ടിഫിക്കറ്റ് പ്രകാരമുള്ള നമ്പര്‍ പ്ലേറ്റാണിത്. വില്‍പ്പന ആവശ്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് വാഹനം ഉപയോഗിക്കാനാണ് ഈ നമ്പര്‍ പ്ലേറ്റ്.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സൈനിക വാഹനങ്ങള്‍ക്കുള്ള നമ്പര്‍ പ്ലേറ്റാണിത്.
നീലയും വെള്ളയും നിറത്തിലുള്ളത് ഡിപ്ലോമാറ്റിക് നമ്പര്‍ പ്ലേറ്റുകള്‍. വിവിധ രാജ്യങ്ങളുടെ എംബസികള്‍ക്ക് നല്‍കുന്ന കോഡുകളായിരിക്കും ഈ നമ്പര്‍ പ്ലേറ്റില്‍ ഉപയോഗിക്കുക.
ചുവപ്പില്‍ അശോകസ്തംഭം രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും ഔദ്യോഗികവാഹനങ്ങള്‍ക്കാണ് കാണാന്‍ സാധിക്കുന്നത്.
CONTENT HIGHLIGHTS: Different types of number plates