റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളായ ബിയര്‍ 650-ന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ടു. ഇതാദ്യമായാണ് ഈ മോട്ടോര്‍സൈക്കിളിനെക്കുറിച്ച് കമ്പനി ഔദ്യോഗികമായി എന്തെങ്കിലും വെളിപ്പെടുത്തുന്നത്. വാഹനത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ലീക്കായിരുന്നു.
ആകര്‍ഷകമായ സ്‌റ്റൈലിലാണ് ഈ വാഹനം നിര്‍മിച്ചിരിക്കുന്നതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. റോയല്‍ എന്‍ഫീല്‍ഡ് ബിയര്‍ 650 ഇന്റര്‍സെപ്റ്ററിനെ അടിസ്ഥാനമാക്കിയുള്ള ഒരു സ്‌ക്രാംബ്ലറാണ്. INT 650-ന്റെ അതേ ചേസിസും വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റ്, നിലക്കടലയുടെ ആകൃതിയിലുള്ള ഇന്ധന ടാങ്ക്, ട്യൂബുലാര്‍ ഗ്രാബ് റെയിലോടുകൂടിയ സിംഗിള്‍ പീസ് സീറ്റ് തുടങ്ങിയവയൊക്കെയാണ് ഇതിന്റെ പ്രത്യേകത.
നിലവിലുള്ള 650 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ഉപയോഗിക്കുന്ന 648 സിസി പാരലല്‍-ട്വിന്‍ എഞ്ചിനില്‍ നിന്നാണ് ബിയര്‍ 650 ന് കരുത്ത് ലഭിക്കുക. ആറ് സ്പീഡ് ഗിയര്‍ബോക്സ് ലഭിക്കും. ബിയര്‍ 650-ന് ടു-ഇന്‍-വണ്‍ എക്സ്ഹോസ്റ്റ് ലഭിക്കും, അതായത് ട്യൂണിംഗിലും നോട്ടിലും കാര്യമായ വ്യത്യാസമുണ്ടാകാനാണ് സാധ്യത.
ബിയര്‍ 650 ഒന്നിലധികം വേരിയന്റുകളില്‍ വിപണിയിലെത്താനാണ് സാധ്യത. ഏറ്റവും മികച്ച വേരിയന്റിന് ഹിമാലയന്‍ 450-ല്‍ നിന്ന് TFT സ്‌ക്രീന്‍ ലഭിക്കും. യുഎസ്ബി ചാര്‍ജിംഗ്, ഡ്യുവല്‍-ചാനല്‍ എബിഎസ് സിസ്റ്റം തുടങ്ങിയ മറ്റ് സവിശേഷതകളും ഉണ്ടായിരിക്കാം. കോണ്ടിനെന്റല്‍ ജിടിക്കും ഷോട്ട്ഗണിനും ഇടയിലായിരിക്കും ബിയര്‍ 650 സ്ഥാനം പിടിക്കുക.
റോയൽ എൻഫീൽഡ് ബിയർ 650 2024 നവംബറിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. 3,00,000 രൂപ മുതൽ 3,20,000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. മോട്ടോ മോറിനി സീമെസോ, ട്രയംഫ് സ്‌ക്രാമ്പ്‌ളർ 400 എക്‌സ്, യെസ്‌ഡി സ്‌ക്രാംബ്ലർ എന്നിവയാണ് ബിയർ 650-ന് സമാനമായി നിലവിൽ ലഭ്യമായ ബൈക്കുകൾ. ബിയർ 650-ന് സമാനമായ മറ്റൊരു ബൈക്ക് ബെനെല്ലി ലിയോൻസിനോ 250 ആണ്. ഇത് 2024 ഡിസംബറിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
CONTENT HIGHLIGHTS: Royal Enfield Interceptor-based Bear 650 teased; global unveil soon