സംസ്ഥാന പെർമിറ്റ് തീരുമാനമായില്ല; ഇത്തവണയും പമ്പ പാതയിൽ പത്തനംതിട്ടയിലെ ഓട്ടോകള്‍ക്ക് മാത്രം അനുമതി

ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാനുള്ള തീരുമാനത്തെ തുടര്‍ന്ന് പമ്പ പാതയിലെ വിഷയവും നേരത്തേ ചര്‍ച്ചയായിരുന്നു

dot image

സംസ്ഥാനത്തെ പെർമിറ്റ് തീരുമാനമാവാത്ത സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയ്ക്ക് പുറത്തുള്ള ഓട്ടോറിക്ഷകളെ പമ്പ പാതയില്‍ അനുവദിക്കില്ല. ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാനുള്ള തീരുമാനത്തെ തുടര്‍ന്ന് പമ്പ പാതയിലെ വിഷയവും നേരത്തേ ചര്‍ച്ചയായിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് ശബരിമല സേഫ് സോണ്‍ പദ്ധതി നടപ്പാക്കിയശേഷം പമ്പയിലേക്ക് മറ്റ് ജില്ലകളിൽ നിന്നുള്ള ഓട്ടോറിക്ഷകൾക്ക് നേരത്തെതന്നെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ പ്രദേശത്തെ ഓട്ടോകള്‍ക്ക് മാത്രമേ സര്‍വീസ് നടത്താന്‍ അനുമതിയുള്ളൂ. കയറ്റങ്ങളും വളവുകളും ഹെയർപിൻ വളവുകളുമുള്ള പമ്പ പാതയിൽ ഓട്ടോറിക്ഷകളുടെ യാത്ര സുരക്ഷിതമല്ല. നിരവധി വലിയ വാഹനങ്ങൾ ദിവസേനെ യാത്ര ചെയ്യുന്ന സാഹചര്യത്തിൽ ഓട്ടോറിക്ഷകൾ ശ്രദ്ധയിൽപെടാതിരിക്കാനും അപകടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

ഒരുപക്ഷേ അപകടത്തിൽപെട്ടാൽ തന്നെ മറ്റ് വാഹനങ്ങളിലെ പോലെ സുരക്ഷ മുൻകരുതലുകൾ ഒന്നും ഓട്ടോറിക്ഷയില്‍ ഇല്ല. സേഫ് സോണ്‍ പദ്ധതി നടപ്പാക്കിയശേഷം അപകടങ്ങള്‍ ഒട്ടേറെ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് അനുമതി നല്‍കാന്‍ തീരുമാനമായത്. സിഐടിയു സംസ്ഥാന കമ്മിറ്റി ഈ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിൽ തീരുമാനം ഉത്തരവായി ഇറങ്ങിയില്ല. അതിനാല്‍ യോഗ തീരുമാനത്തിന്റെ ആനുകൂല്യത്തില്‍ മറ്റ് ജില്ലകളിലെ ഓട്ടോറിക്ഷകള്‍ക്ക് പമ്പയിലേക്ക് എത്താനാവില്ല. ഉത്തരവ് ഇറങ്ങിയാൽ പോലും സംസ്ഥാന പെര്‍മിറ്റിന് പ്രത്യേകം അപേക്ഷ നല്‍കി ഉത്തരവ് വാങ്ങിയാല്‍ മാത്രമേ പാതയിൽ ഓടാൻ സാധിക്കു‌കയുളൂ.

Content Highlights: Autorickshaws are not allowed to enter the pamba road during this season also

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us