'ആളെക്കൊല്ലും ഒറ്റക്കണ്ണന്‍'; വാഹനവുമായി നിരത്തിലിറങ്ങുമ്പോള്‍ ജാഗ്രതൈ

ജാഗ്രത മുന്നറിയിപ്പുമായി എംവിഡി

dot image

ഒരു വാഹനത്തിന് രാത്രിയിലും പ്രതികൂല കാലാവസ്ഥയിലും ഡ്രൈവര്‍ക്ക് മുന്നിലുള്ള റോഡ് കാണുന്നതിനും സുരക്ഷിതമായി വാഹനം ഓടിക്കുന്നതിനും വേണ്ടിയാണ് ഹെഡ് ലൈറ്റ്. എന്നാല്‍ പല സാഹചര്യങ്ങളിലും ഹൈഡ്‌ലൈറ്റ് പ്രവര്‍ത്തനക്ഷമമല്ലാത്ത സാഹചര്യത്തില്‍ വാഹനങ്ങള്‍ നിരത്തുകളില്‍ ഇറക്കുന്നത് കണ്ടിട്ടുണ്ട്. ഈ കാരണത്താല്‍ നിരവധി അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഈ പ്രവണതയ്‌ക്കെതിരെ ഫേസ്ബുക്കിലൂടെ ജാഗ്രതാ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്.

ഫേസ്ബുക്ക് പോസ്റ്റ്

രാത്രിയിലും പ്രതികൂല കാലാവസ്ഥയിലും ഡ്രൈവര്‍ക്ക് മുന്നിലുള്ള റോഡ് കാണുന്നതിനും സുരക്ഷിതമായി വാഹനം ഓടിക്കുന്നതിനും വേണ്ടിയാണ് വാഹനത്തിന് ഹെഡ് ലൈറ്റ് നല്‍കിയിട്ടുള്ളത്. മറ്റ് റോഡ് ഉപയോക്താക്കള്‍ക്ക് രാത്രിയിലും മറ്റും ഒരു വാഹനത്തിന്റെ വീതിയും വലിപ്പവും തിരിച്ചറിയുന്നതിന് ആ വാഹനത്തിന്റെ ഹെഡ് ലൈറ്റ് സഹായിക്കുന്നു. രണ്ട് ഹെഡ് ലൈറ്റ് ഉള്ള വാഹനങ്ങള്‍ ഒരു ഹെഡ് ലൈറ്റ് മാത്രം പ്രവര്‍ത്തനക്ഷമമായ നിലയില്‍ ചിലപ്പോഴെങ്കിലും രാത്രി കാലങ്ങളില്‍ റോഡില്‍ കാണപ്പെടാറുണ്ട്.

ഇത്തരം സാഹചര്യങ്ങളില്‍ ഈ വാഹനം ഒരു ടൂവീലര്‍ ആണെന്ന് വരെ മറ്റു ഉള്ളവര്‍ തെറ്റിദ്ധരിക്കാനും അപകടം ഉണ്ടാകാനും ഏറെ സാധ്യതയുണ്ട്. മാത്രമല്ല ഇത് നിയമപരമായി തെറ്റുമാണ്. അതുകൊണ്ട് യാത്രയ്ക്ക് മുന്‍പ് നിങ്ങളുടെ വാഹനത്തിന്റെ എല്ലാ ലൈറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.

CONTENT HIGHLIGHTS: Vehicles with one head light cause accidents on the roads

dot image
To advertise here,contact us
dot image