ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രിക് മോഡല്‍ ഈ മാസം 27ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ആക്ടീവ ഇലക്ട്രിക് അല്ലെങ്കില്‍ ഇആക്ടീവ എന്ന പേരിലായിരിക്കും പുതിയ മോഡല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനപ്രീതി പ്രയോജനപ്പെടുത്തുന്നതിനാണ് ഇത്തരത്തിലൊരു നീക്കം.
ഫുള്‍ ചാര്‍ജില്‍ 100 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ കഴിയുന്ന കരുത്തുറ്റ ബാറ്ററി പായ്ക്ക് ആയിരിക്കും ഇതില്‍ ക്രമീകരിക്കുക എന്നാണ് സൂചന. ബാറ്ററികള്‍ സ്വാപ്പ് ചെയ്യാന്‍ കഴിയുന്നവിധത്തിലുള്ള സാങ്കേതികവിദ്യയുമായി സ്‌കൂട്ടര്‍ വരാനാണ് സാധ്യത. ഇത് ദൈര്‍ഘ്യമേറിയ ചാര്‍ജിങ് ഒഴിവാക്കാന്‍ ഉപയോക്താക്കളെ സഹായിക്കും. ആക്ടിവ ഇലക്ട്രിക് അല്ലെങ്കില്‍ ഇആക്ടീവ 110 സിസി ഐസിഇ സ്‌കൂട്ടറിന് തുല്യമായ പ്രകടനം വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
സമീപത്തെ ചാര്‍ജിങ് സ്റ്റേഷനുകളിലേക്ക് ഉപയോക്താക്കളെ നയിക്കുന്ന OTA (ഓവര്‍-ദി-എയര്‍) അപ്‌ഡേറ്റുകളും നാവിഗേഷന്‍ സഹായങ്ങളും പോലുള്ള വിപുലമായ കണക്റ്റിവിറ്റി ഫീച്ചറുകളും ഇതില്‍ ഉണ്ടായേക്കും.
Content Highlights: Honda electric scooter launch in india on november 27