അടുത്ത മാസം നാലിന് 'ന്യൂ ജനറേഷന്‍' വിപണിയില്‍ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് ഹോണ്ട കാര്‍സ് ഇന്ത്യ. കാറിന്റെ ഡിസൈന്‍ കമ്പനി പുറത്തിറക്കി. നിലവിലെ പതിപ്പുമായി സാമ്യമുള്ളതാണ് 2024 അമേസിനുള്ളത്. ഇരുവശത്തും മിനുസമാര്‍ന്ന എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ക്കൊപ്പം മുന്‍വശത്ത് ഏതാണ്ട് നിവര്‍ന്നുനില്‍ക്കുന്ന ഷഡ്ഭുജ ഗ്രില്ലാണ് കാറിനുള്ളത്. പുതിയ അമേസിന്റെ പിന്‍ഭാഗം സിറ്റിയുമായി ഏതാണ്ട് സമാനമാണ്. ടെയില്‍ ലൈറ്റുകള്‍ക്ക് എസ് ആകൃതിയിലുള്ള എല്‍ഇഡി ലൈറ്റ് സിഗ്നേച്ചര്‍ ഉണ്ട്. ഷാര്‍പ്പ് ഫിന്‍ ആന്റിനയും ഡ്യുവല്‍ ടോണ്‍ അലോയ് വീലുകളുമാണ് കാറിന്റെ മറ്റു പ്രത്യേകതകള്‍.
ഇന്റീരിയറിന്റെ രൂപകല്പനയും ലേഔട്ടും ഹോണ്ട എലിവേറ്റിലേതിന് സമാനമാണ്. മധ്യഭാഗത്ത് ഫ്രീ-സ്റ്റാന്‍ഡിങ് ടച്ച്‌സ്‌ക്രീന്‍, ചതുരാകൃതിയിലുള്ള എയര്‍കണ്ടീഷണര്‍ വെന്റുകള്‍, കോംപാക്റ്റ് ക്ലൈമറ്റ് കണ്‍ട്രോള്‍ മൊഡ്യൂള്‍, 3-സ്‌പോക്ക് സ്റ്റിയറിങ് വീല്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.
ഹോണ്ട അമേസിന് 4 മീറ്ററില്‍ താഴെ നീളമുണ്ടാകും. 89 bhp കരുത്തും 110 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ ഹോണ്ട അമേസിന് കരുത്തേകുക. അഞ്ച് സ്പീഡ് മാനുവല്‍, സിവിടി ട്രാന്‍സ്മിഷനുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. മാനുവല്‍, എഎംടി ഗിയര്‍ബോക്സ് എന്നിവയില്‍ ഒന്ന് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടാവും.
Content Highlights: amaze will be launched in the indian market on december 4