'അയ്യേ എന്തോന്നെടെ ഇത്?', ലോഗോ അടിമുടി മാറ്റി ജാഗ്വാർ, പരിഹാസവുമായി ഇലോൺ മസ്‌ക് അടക്കമുള്ളവർ

രൂക്ഷ വിമർശനമാണ് ജാഗ്വാറിന്റെ ലോഗോ മാറ്റത്തിൽ സോഷ്യൽ മീഡിയയിൽ നിറയുന്നത്

dot image

ലോഗോ റീ ബ്രാൻഡ് ചെയ്ത് പ്രമുഖ വാഹന നിർമാതാക്കളായ ജാഗ്വാർ. നിലവിലെ ലോഗോയും ലോഗോയിൽ ഉപയോഗിച്ച ഫോണ്ടിൽ നിന്നും ഏറെ വ്യത്യസ്തമായ ലോഗോയും ഫോണ്ടുമാണ് പുതുതായി ഉപയോഗിച്ചിരിക്കുന്നത്. നിലവിലെ പരമ്പരാഗത ലക്ഷ്വറി വാഹനങ്ങളിൽ നിന്ന് ഇലക്ട്രോണിക് വാഹനങ്ങളിലേക്ക് മാറാനുള്ള കമ്പനിയുടെ തീരുമാനത്തിനെ തുടർന്നാണ് പുതിയ റീ ബ്രാന്റിങ് നടന്നത്.

കാപ്പിറ്റൽ ലെറ്ററിൽ ജാഗ്വാർ എന്ന് എഴുതിയിരുന്നത് ചെറിയ അക്ഷരത്തിൽ ജാഗ്വാർ എന്ന് മാറ്റി എഴുതുകയും ഇംഗ്ലീഷിലെ J യും ചെറിയ അക്ഷരത്തിലുള്ള r ഉം റീ ബ്രാൻഡിങിൽ ഉപയോഗിച്ചിട്ടുണ്ട്. 2026-ൽ മൂന്ന് പുതിയ ഇലക്ട്രിക് കാറുകൾ പുറത്തിറക്കാനാണ് ജാഗ്വാർ പദ്ധതിയിടുന്നത്.

അതേസമയം രൂക്ഷ വിമർശനമാണ് ജാഗ്വാറിന്റെ ലോഗോ മാറ്റത്തിൽ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ജാഗ്വാറിന്റെ പാരമ്പര്യവും ബ്രാൻഡിന്റെ കരുത്തും റീ ബ്രാൻഡിങ്ങിലൂടെ തകർത്തുവെന്നാണ് ഉയരുന്ന കമന്റുകൾ. ടെസ്ല കാറിന്റെ നിർമാതാവായ ഇലോൺ മസ്‌കും ജാഗ്വാറിനെ പരിഹസിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

'നിങ്ങൾ കാറുകൾ വിൽക്കുന്നുണ്ടോ?' എന്നായിരുന്നു ഇലോൺ മസ്‌ക് പുതിയ ലോഗോ പരിചയപ്പെടുത്തിയ വീഡിയോ പങ്കുവെച്ചുകൊണ്ട് എക്‌സിൽ ചോദിച്ചത്. ഇതിന് മറുപടിയായി ഉണ്ടെന്നും ഡിസംബറിൽ കമ്പനിയുടെ മിയാമി ഷോകേസിൽ പങ്കെടുക്കാൻ മസ്‌കിനെ ജാഗ്വാർ ക്ഷണിക്കുകയും ചെയ്തു.

ഇംഗ്ലണ്ട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജാഗ്വാർ കമ്പനി 1922ൽ സർ വില്ല്യം ലയൊൺസിന്റെ ഉടമസ്ഥതയിൽ സ്വല്ലൊ സൈഡ്കാർ എന്ന പേരിലായിരുന്നു ആരംഭിച്ചത്. രണ്ടാം ലോകമഹായുഗത്തിന്റെ കാലത്താണ് ജാഗ്വാർ എന്ന് പേര് മാറ്റുന്നത്.

1968ൽ ബ്രിട്ടീഷ് മോട്ടോർ കോർപറേഷനുമായും, പിന്നീട് ബ്രിട്ടീഷ് ലെയ്‌ലൻഡുമായും ലയിച്ച ജാഗ്വാർ ബ്രിട്ടീഷ് ലെയ്‌ലൻഡ് എന്ന പേരിൽ ദേശസാൽക്കരിക്കപ്പെട്ടിരുന്നു. 1999 ൽ ജാഗ്വാർ ഫോർഡ് മോട്ടോർസ് സ്വന്തമാക്കി. പിന്നീട് 2008 ൽ ടാറ്റ മോട്ടോർസ് ജാഗ്വാറിന്റെ ഷെയറുകൾ സ്വന്തമാക്കുകയും കമ്പനി ഏറ്റെടുക്കുകയും ചെയ്തു. ജാഗ്വാർ- ലാൻഡ്‌റോവർ സംയുക്ത സംരഭത്തെയാണ് ടാറ്റ എറ്റെടുത്തത്. ജാഗ്വാർ-ലാൻഡ്‌റോവർ സംരംഭത്തിന്റെ അധീനതയിൽ ഡെയ്ംലർ, ലാൻചെസ്റ്റർ, റോവർ എന്നി മൂന്ന് കമ്പനികൾ ഉണ്ട്.

Contnet Highlights: Jaguar's new logo and branding get troll Elon musk also mock them

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us