പുതിയ ലുക്കിലും കളറിലും റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക് 350; വില ശനിയാഴ്ച പ്രഖ്യാപിക്കും

2.10 ലക്ഷം രൂപയായിരിക്കും ഗോവൻ ക്ലാസിക് 350ന്റെ എക്‌സ് ഷോറൂം വിലയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

dot image

റോയൽ എൻഫീൽഡിൻ്റെ ഐക്കോണിക്ക് മോഡലായ ഗോവൻ ക്ലാസിക് 350ൻ്റെ പുതിയ ലുക്ക് പുറത്തുവിട്ടു. രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് ക്ലാസിക് 350 എത്തുന്നത്. സ്റ്റാൻഡേർഡ് ക്ലാസിക് 350ൽ നിന്ന് കൂടുതൽ മെച്ചപ്പെട്ട രീതിയിലാണ് ഗോവൻ ക്ലാസിക് 350 എത്തിയിരിക്കുന്നത്.

349 സിസി എയർ കൂൾഡ്. സിംഗിൾ സിലിണ്ടർ ഫ്യൂവൽ ഇൻജക്റ്റഡ് എഞ്ചിനുമാണ് വണ്ടിക്കുള്ളത്. നവംബർ 23 നാണ് റോയൽ എൻഫീൽഡിൻ്റെ വില മോട്ടോവേഴ്‌സ് 2024ൽ പ്രഖ്യാപിക്കും. ഭാരം കുറച്ച് വേഗം കൂട്ടുന്നതിനായി ബോബർ സ്റ്റൈലിലാണ് വണ്ടി എത്തിയിരിക്കുന്നത്.

ഏകദേശം 20 ബിഎച്ച്പിയും 27 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന എഞ്ചിനാണ് വണ്ടിയുടെ പ്രത്യേകത. ഫൈവ് സ്പീഡ് ഗിയർബോക്സും റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക് 350ന്റെ പ്രത്യേകതയാണ്.

എൽഇഡി ഹെഡ്‌ലൈറ്റ്, ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള ടാങ്ക്, ഫൈൻഡറുകൾ എന്നിവയും വണ്ടിയിൽ ഒരുക്കിയിട്ടുണ്ട്. 2.10 ലക്ഷം രൂപയായിരിക്കും ഗോവൻ ക്ലാസിക് 350ന്റെ എക്‌സ് ഷോറൂം വിലയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Royal Enfield Goan Classic 350
Royal Enfield Goan Classic 350

സ്‌റ്റൈലൻ ഗ്രാഫിക്‌സും പുതിയ കളർ സ്‌കീമും ഗോവൻ ക്ലാസികിന് നൽകിയിട്ടുണ്ട്. ജാവ, യെസ്ഡി എന്നിവയുടെ പുതിയ മോഡലുകളുമായി കടുത്ത മത്സരത്തിനാണ് പുതിയ ഗോവൻ ക്ലാസിക് 350 യിലൂടെ റോയൽ എൻഫീൽഡ് ലക്ഷ്യമിടുന്നത്.

ലോഞ്ച് ചെയ്താൽ അടുത്ത ആഴ്ച മുതൽ തന്നെ ക്ലാസിക് 350 ഡെലിവറി ചെയ്ത് തുടങ്ങുമെന്ന് റോയൽ എൻഫീൽഡ് വക്താക്കൾ അറിയിച്ചു.

Content Highlights: Royal Enfield Goan Classic 350 in new look and color price will be announced on Saturday

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us