ഒലയിലും കൂട്ടപ്പിരിച്ചുവിടല്‍, 500 പേര്‍ക്ക് ജോലി പോകും? 'പണി'യായത് വിവാദങ്ങളും സര്‍ക്കാര്‍ അന്വേഷണവും

പുനഃസംഘടനയുടെ ഭാഗമായി ഒല ഇലക്ട്രിക് 500 ജീവനക്കാരെ പിരിച്ചു വിടുന്നതായി റിപ്പോര്‍ട്ട്

dot image

പുനഃസംഘടനയുടെ ഭാഗമായി ഒല ഇലക്ട്രിക് 500 ജീവനക്കാരെ പിരിച്ചു വിടുന്നതായി റിപ്പോര്‍ട്ട്. വിവാദങ്ങള്‍ക്കും സര്‍ക്കാരുമായി ബന്ധപ്പെട്ട കേസുകളുടെയും പിന്നാലെയാണ് കമ്പനി ഇത്തരത്തിലൊരു നടപടിയിലേക്ക് എത്തിയത്. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള ജീവനക്കാരെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക, അനാവശ്യ റോളുകള്‍ ഇല്ലാതാക്കുക, ലാഭം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. മാസങ്ങള്‍ക്കുമുമ്പ് ആരംഭിച്ച പുനഃസംഘടനാ നടപടികള്‍ 2024 ഡിസംബറോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സേവനത്തിന്റെ ഗുണനിലവാരം, ഉപഭോക്തൃ പിന്തുണ, ഉല്‍പ്പന്നത്തിന്റെ വിശ്വാസ്യത തുടങ്ങിയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കഴിഞ്ഞ മാസങ്ങളില്‍ ഒല ഇലക്ട്രിക്കിനെതിരെ വ്യാപക പരാതി ഉയര്‍ന്ന് വന്നിരിക്കുന്നത്. പരമ്പരാഗത വാഹനങ്ങള്‍ക്ക് പകരം വിശ്വസനീയവും ആശ്രയിക്കാവുന്നതുമായ ബദലുകള്‍ക്കായി ഉപഭോക്താക്കള്‍ ഇപ്പോള്‍ കൂടുതല്‍ പരിഗണന കൊടുക്കുന്നതിനാല്‍ ഇലക്ട്രിക് വാഹന മേഖലയ്ക്ക് വാഹന വിപണിയില്‍ പ്രധാന്യമുണ്ട്. ഈയൊരു ഘട്ടത്തില്‍ ഇലക്ട്രിക് വാഹനമേഖലയിലെ പ്രമുഖരായ ഒല ഇലക്ട്രിക്കിനെതിരെ നടക്കുന്ന അന്വേഷണത്തിന് വലിയ പ്രാധാന്യമുണ്ട്.

സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സിസിപിഎ) ഇതിനകം തന്നെ ഒല ഇലക്ട്രിക്കിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കമ്പനിയുടെ ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനങ്ങളെക്കുറിച്ചാണ് പ്രധാനമായും നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സുതാര്യവും ഫലപ്രദവുമായ ഉപഭോക്തൃ സേവനം നല്‍കാനുള്ള ഉത്തരവാദിത്തങ്ങള്‍ കമ്പനി ലംഘിക്കുന്നതായും നോട്ടീസിലുണ്ട്. ഉപഭോക്തൃ പരാതികള്‍ കൈകാര്യം ചെയ്യുന്നതിനും ഉപഭോക്താക്കളോടുള്ള കടമകള്‍ നിറവേറ്റുന്നതിനുമുള്ള ഒല ഇലക്ട്രിക്കിന്റെ കഴിവിനെയും നോട്ടീസില്‍ ചോദ്യം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉപഭോക്തൃ കാര്യ വകുപ്പിന്റെ ഹെല്‍പ്പ് ലൈനില്‍ കഴിഞ്ഞ വര്‍ഷം ഒല ഇലക്ട്രിക്കിനെതിരെ പതിനായിരത്തിലധികം പരാതികള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. സേവനങ്ങള്‍ വൈകുക, പുതിയ വാഹനങ്ങളുടെ കാലതാമസം, സേവന വാഗ്ദാനങ്ങള്‍ പാലിക്കാത്തത് തുടങ്ങിയ പരാതികളാണ് പ്രധാനമായും ഉപഭോക്താക്കള്‍ കമ്പനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

Content Highlights: ola electric set to lay off 500 employees amid controversies poor results

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us