ഒറ്റ ചാർജിൽ കിട്ടുക 650 കിലോമീറ്റർ, 80% ചാർജ് ആവാൻ 20 മിനിറ്റ് സമയം; പുതിയ ഇലക്ട്രിക് എസ്‌യുവികളുമായി മഹീന്ദ്ര

ടാറ്റ മോട്ടോഴ്സ്, എംജി, ഹ്യുണ്ടായ് എന്നിവയോടാണ് മഹീന്ദ്രയുടെ പ്രധാന മത്സരം

dot image

ഒറ്റ ചാർജിൽ 650 കിലോമീറ്ററോളം മൈലേജ് ലഭിക്കുന്ന പുതിയ ഇലക്ടിക് എസ്‌യുവികളുമായി മഹീന്ദ്ര എത്തുന്നു. BE 6e, XEV 9e എസ്യുവികളാണ് മഹീന്ദ്ര നിരത്തിലിറക്കുന്നത്. അഡ്വാൻസ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം 2 പ്ലസ് ഫീച്ചറും 79 കെഡബ്ല്യുഎച്ച് ബാറ്ററിയുമാണ് വണ്ടിയുടെ പ്രത്യേകത.

ഇല്ക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയ്ക്ക് മാത്രമായി അഞ്ഞൂറോളം സെയിൽസ് ടീമിനെയാണ് രാജ്യവ്യാപകമായി മഹീന്ദ്ര തയ്യാറാക്കിയിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവികളിൽ 5 ജി കണക്ടിവിറ്റിയും മൂന്ന് സ്‌ക്രീനുകളും എഐ അടിസ്ഥാനമാക്കിയുള്ള അപ്ലിക്കേഷനുകളും ഉണ്ടാവും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്.

16 സ്പീക്കറുകളുള്ള ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റവും ഇലക്ട്രിക് എസ്‌യുവിയിൽ ഉണ്ടാവും. 59 കെഡബ്ല്യുഎച്ച് ബാറ്ററിക്കും 79 കെഡബ്ല്യുഎച്ച് ബാറ്ററിക്കും ഇടയിലായിരിക്കും വാഹനത്തിന് ഉണ്ടാവുക. 175 കെഡബ്ല്യുഎച്ച് ഫാസ്റ്റ് ചാർജറാണ് വാഹനത്തിനായി ഉപയോഗിക്കുക. ഇതിലൂടെ ഇരുപത് മിനിറ്റ് കൊണ്ട് വാഹനത്തിൽ 20% മുതൽ 80% വരെ ചാർജ് ചെയ്യാം.

ടാറ്റ മോട്ടോഴ്സ്, എംജി, ഹ്യുണ്ടായ് എന്നിവയോടാണ് മഹീന്ദ്രയുടെ പ്രധാന മത്സരം. പുതുതായി പുറത്തിറങ്ങുന്ന എസയുവികളിൽ ഒന്ന് ലക്ഷ്വറി ഇലക്ട്രിക് എസ്യുവി ആയിരിക്കുമെന്നാണ് പുറത്തുവരുന്നത്. മറ്റൊരു എസ്‌യുവി ഓഫ് റോഡ് വാഹനവുമായിരിക്കുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിപണി അതിവേഗത്തിൽ വികസിക്കുകയാണെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2030 ൽ ഇന്ത്യയിലെ ഇവി വിൽപ്പനയിൽ 30 ശതമാനം മഹീന്ദ്രയ്ക്ക് സ്വന്തമാക്കാൻ സാധിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ അനീഷ് ഷാ CNBC-TV18-നോട് പറഞ്ഞു.

Content Highlights: Get 650 km on a single charge, 20 minutes to 80% charge; Mahindra with new electric SUVs

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us