കാത്തിരിപ്പിന് വിരാമം; സിറോസ് കോംപാക്ട് എസ്‍യുവി ഉടനെത്തും, ടീസര്‍ പുറത്ത്

കിയ സിറോസ് എസ്‍യുവിയില്‍ പനോരമിക് സണ്‍റൂഫ്

dot image

സിറോസ് കോംപാക്ട് എസ്‍യുവിയുടെ ടീസര്‍ പുറത്തിറക്കി കിയ. പനോരമിക് സണ്‍റൂഫ് ആയിരിക്കുമെന്ന സൂചന നല്‍കിക്കൊണ്ടാണ് ടീസര്‍ പുറത്തിറിയിരിക്കുന്നത്. നിരവധി സവിശേഷതകള്‍ വാഹനത്തിനുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 360-ഡിഗ്രി കാമറ, ആറ് എയര്‍ബാഗുകള്‍, പാര്‍ക്കിങ് സെന്‍സറുകള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം സ്യൂട്ട് ഫീച്ചര്‍, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ഇബിഡി സഹിതമുള്ള എബിഎസ് തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ടാകുമെന്നും റിപ്പേര്‍ട്ടുകളില്‍ പറയുന്നു.

കൂടുതല്‍ ക്യാബിന്‍ സ്പേസ് നല്‍കുന്നതിന് എസ്‍യുവിയുടെ ബോക്‌സി ഡിസൈനോടു കൂടിയ സ്ട്രേറ്റ് ബാക്ക് കൂടുതല്‍ സഹായകരമാകും സോനെറ്റിനേക്കാള്‍ മികച്ച ക്യാബിന്‍ സ്പേസ് പിന്‍സീറ്റ് യാത്രക്കാര്‍ക്ക് നല്‍കും. ഡിആര്‍എല്ലുകള്‍ വാഹനത്തിന് പുത്തന്‍ ലുക്ക് നല്‍കുന്നു.

പനോരമിക് സണ്‍റൂഫ് ക്യാബിന് പുതിയ ഫീല്‍ നല്‍കുന്നു. പവര്‍ ട്രെയിനിന്റെ വിശദാംശങ്ങളെ കുറിച്ച് കമ്പനി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടില്ല.ബ്രാന്‍ഡ് ആദ്യം വാഹനത്തിന്റെ ഐസില്‍ പതിപ്പും തുടര്‍ന്ന് ഇവി പതിപ്പും പുറത്തിറക്കും.

Content Highlights: kia india has released a teaser of the syros compact suv

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us