പുത്തൻ ഗെറ്റപ്പിൽ ന്യൂജെൻ ഹോണ്ട അമേസ്; വിപണിയിലെത്താൻ ദിവസങ്ങൾ ബാക്കി നിൽക്കെ ചിത്രങ്ങൾ പുറത്ത്

പുതിയ ഹോണ്ട അമേസിന് തീര്‍ത്തും പുതിയ ഡിസൈനാണെന്നത് ചിത്രങ്ങളില്‍ വ്യക്തമാണ്.

dot image

ഹോണ്ട അമേസിന്റെ പുതിയ തലമുറ കാറുകള്‍ വിപണിയിലെത്താന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഡിസംബര്‍ നാലിന് വിപണിയിലെത്തുന്ന അമേസിന്റെ എക്സ്റ്റീരിയല്‍, ഇന്റീരിയര്‍ ഡീറ്റെയില്‍സ് നമുക്ക് ചിത്രങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്.

പുതുപുത്തന്‍ ഡീനൈനിലാണ് ന്യൂജെന്‍ അമേസ് എത്തുന്നത്. ഹോണ്ട എലിവേറ്റിന് സമാനമായി, പുതിയ അമേസിലും ഹെഡ്‌ലാമ്പുകള്‍ക്ക് മുകളില്‍ ക്രോം സ്ട്രിപ്പുണ്ട്. ഷഡ്ഭുജ പാറ്റേണുള്ള പുതുതായി രൂപകല്‍പ്പന ചെയ്ത ഗ്രില്‍, ട്വീക്ക് ചെയ്ത ബമ്പര്‍, വ്യത്യസ്തമായ ഫോഗ് ലാമ്പ് അസംബ്ലി തുടങ്ങിയവ പുതിയ ഹോണ്ട അമേസിന്റെ സവിശേഷതകളാണ്.

ഇതോടൊപ്പം പുതിയ അലോയ് വീലുകളും പുതിയ ഹോണ്ട അമേസിന്റെ പ്രത്യേകതയാണ്. പിന്‍ഭാഗത്തെ മിനുസമാര്‍ന്ന എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ഒരു ഷാര്‍ക്ക്-ഫിന്‍ ആന്റിന, ബമ്പര്‍-ഇന്റഗ്രേറ്റഡ് റിഫ്‌ളക്ടറുകള്‍ എന്നിവയും ചിത്രങ്ങളില്‍ കാണാം. ഹോണ്ട സെന്‍സിങ് എഡിഎഎസിന്റെ കൂട്ടിച്ചേര്‍ക്കലാണ് പുതിയ അമേസിന്റെ മറ്റൊരു പ്രധാന അപ്‌ഗ്രേഡ്. ഒരു ലെയ്ന്‍ വാച്ച് ക്യാമറയും സിംഗിള്‍-പാന്‍ സണ്‍റൂഫും റിയര്‍ വ്യൂ ക്യാമറയും വയര്‍ലെസ് ഫോണ്‍ ചാര്‍ജറും ആറ് എയര്‍ബാഗുകളും ഇതിന്റെ സവിശേഷതയാണ്.

പുതുതായി രൂപകല്‍പ്പന ചെയ്ത ഡാഷ്‌ബോര്‍ഡുമായാണ് പുതിയ ഹോണ്ട അമേസ് രംഗത്തിറങ്ങുന്നത്. സ്റ്റിയറിംഗ് വീല്‍ ഡിസൈനും പുതുക്കിയിട്ടുണ്ട്. നിലവിലെ തലമുറയിലെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ തന്നെ ഇതിലും തുടരും. ഈ മോട്ടോര്‍ 89 ബിഎച്ച്പിയും 110 എന്‍എം ടോര്‍ക്കും നല്‍കുന്നു. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയെ പിന്തുണയ്ക്കുന്ന വലിയ എട്ട് ഇഞ്ച് ഫ്‌ളോട്ടിങ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്.

Content Highlights: New gen Honda amaze images leaked

dot image
To advertise here,contact us
dot image