മഹീന്ദ്ര കാറുകള്‍ മോശമെന്ന് വിമര്‍ശനം; ആനന്ദ് മഹീന്ദ്രയുടെ മറുപടി വൈറല്‍

കമ്പനിക്ക് ഇനിയും സഞ്ചരിക്കാന്‍ ഒരുപാട് ദൂരമുണ്ടെന്ന് പറഞ്ഞ ആനന്ദ് മഹീന്ദ്ര ഇതുവരെ എങ്ങനെയെത്തിയെന്നും എക്‌സില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു

dot image

മഹീന്ദ്ര കാറുകള്‍ക്ക് നേരെയുള്ള വിമര്‍ശനത്തിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. കാറിന്റെ ഡിസൈന്‍, സര്‍വീസ് ക്വാലിറ്റി, വിശ്വാസ്യത തുടങ്ങിയവയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണവുമായി ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയിരിക്കുന്നത്. മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് വാഹനമായ BE6e, XEV9e എന്നിവയുടെ ലോഞ്ചിനിടയിലാണ് പ്രതികരണം.

Anand Mahindra

'നിങ്ങളുടെ ഓരോ ഉല്‍പ്പന്നങ്ങളും പഠിക്കാത്തവര്‍ക്കും ഗവേഷണം ചെയ്യാത്തവര്‍ക്കുമുള്ളതാണ്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ കാറുകള്‍ ഹ്യുണ്ടായിയുടെ അടുത്തെത്തുന്നില്ല. നിങ്ങള്‍ക്കാണോ നിങ്ങളുടെ ടീമിനാണോ ഏറ്റവും മോശം ആശയമുള്ളതെന്ന് എനിക്ക് അറിയില്ല. മൗണ്ടെയ്ന്‍ സൈസ് കാറുകള്‍ ആഗ്രഹിക്കുന്നവര്‍ക്കും വിശ്വാസ്യതയെയും ഗുണനിലവാരത്തെയും കുറിച്ച് യാതൊരു ധാരണയുമില്ലാത്തവര്‍ക്കുള്ളതാണ് നിങ്ങളുടെ കാറുകള്‍', എന്നായിരുന്നു സുശന്ത് മെഹ്തയെന്ന എക്‌സ് ഐഡിയിലൂടെ മഹീന്ദ്രയ്‌ക്കെതിരെ വന്ന വിമര്‍ശനം. നിരാശ മാത്രമാണ് മഹീന്ദ്രയുടെ കാറുകള്‍ തരുന്നതെന്ന് വിമര്‍ശിച്ചാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.

എന്നാല്‍ നിലവില്‍ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. പക്ഷേ പോസ്റ്റ് കണ്ടില്ലെന്ന് നടിക്കാതെ മറുപടി നല്‍കുകയായിരുന്നു ആനന്ദ്. കമ്പനിക്ക് ഇനിയും സഞ്ചരിക്കാന്‍ ഒരുപാട് ദൂരമുണ്ടെന്ന് പറഞ്ഞ ആനന്ദ് മഹീന്ദ്ര ഇതുവരെ എങ്ങനെയെത്തിയെന്നും എക്‌സില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു.

'1991ല്‍ കമ്പനിയില്‍ ചേരുമ്പോള്‍ കമ്പനി തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു. കാര്‍ ബിസിനസില്‍ നിന്നും പുറത്ത് കടക്കാന്‍ ഒരു ആഗോള തല കമ്പനി ഞങ്ങളെ ഉപദേശിച്ചു. അവരുടെ കാഴ്ചപ്പാടില്‍ വിദേശ ബ്രാന്‍ഡുകളുമായി മത്സരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ല. മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷവും ഞങ്ങള്‍ ഇപ്പോഴും മത്സരിക്കുകയാണ്', അദ്ദേഹം കുറിച്ചു. എല്ലാ തരത്തിലുമുള്ള വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും വിജയത്തിലേക്കുള്ള ഇന്ധനമായാണ് കണക്കാക്കുന്നതെന്ന് പോസ്റ്റിനെ നേരിട്ട് തന്നെ അഭിസംബോധന ചെയ്ത് ആനന്ദ് പറയുന്നു. തങ്ങളെ 'തീ തീറ്റിച്ചതിന്' നന്ദി പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്. ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ആനന്ദിന് സുശന്ത് മറുപടിയുമായി രംഗത്തെത്തി. വിമര്‍ശനത്തെ ക്രിയാത്മകമായെടുത്തതില്‍ സന്തോഷമുണ്ടെന്ന് സുശന്ത് എക്‌സില്‍ കുറിച്ചു. മഹീന്ദ്ര ഗ്രൂപ്പില്‍ നിന്നും ഫോണ്‍ വിളി വന്നതിന് പിന്നാലെ താന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നുവെന്നും വിമര്‍ശനത്തില്‍ അവര്‍ ദുഃഖിതരായിരുന്നുവെന്നാണ് താന്‍ ചിന്തിച്ചതെന്നുമാണ് സുശന്ത് കുറിച്ചത്.

Content Highlights: Anand Mahindra reacts criticism against company

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us