യമണ്ടന്‍ ഫീച്ചറുമായി നിരത്ത് കീഴടക്കാന്‍ ഹോണ്ട അമേസ് എത്തുന്നു

ഹോണ്ട അമേസ് വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട കാര്‍സ് ഇന്ത്യ

dot image

ഹോണ്ട അമേസ് വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട കാര്‍സ് ഇന്ത്യ. ബേസ് മോഡലിന് എട്ടുലക്ഷം രൂപയാണ് എക്സ് ഷോറൂം വില. മുന്‍നിര വേരിയന്റിന് 10.90 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില വരിക. കഴിഞ്ഞ മാസം അവതരിപ്പിച്ച പുതിയ മാരുതി സുസുക്കി ഡിസയറിന് പിന്നാലെയാണ് ലോഞ്ച്.

അത്യാധുനിക ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 1.2ലിറ്റര്‍ 4സിലിണ്ടര്‍ SOHC i-VTEC പെട്രോള്‍ എന്‍ജിനുമായാണ് വാഹനം നിരത്തിലിറങ്ങുക. ഇത് പരമാവധി 90PS പവറും 110Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 5സ്പീഡ് MT, CVT ഓട്ടോമാറ്റിക് എന്നിവ ഉള്‍പ്പെടുന്നു. CVT ഓപ്ഷന് 19.46 കിലോമീറ്റര്‍ മൈലേജും മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന് 18.65 കിലോമീറ്റര്‍ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്. ഫ്രണ്ട് ഗ്രില്ലില്‍ ഒരു ഹണികോംബ് മെഷ് ഡിസൈന്‍ ഉണ്ട്. ഇരട്ടഎല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളും മുന്‍വശത്ത് കാണാന്‍ സാധിക്കുന്നു. പുതിയ അലോയ് വീലുകളും മറ്റൊരു പ്രത്യേകതയാണ്.

ഇന്റീരിയര്‍ എലിവേറ്റുമായി ഏറെ സാമ്യമുള്ളതാണ്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള ഫ്ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇരുവശത്തും അധിക ചാര്‍ജിങ് പോര്‍ട്ടുകളുള്ള വയര്‍ലെസ് ചാര്‍ജര്‍, സെമിഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവ ഇന്റീരിയറിനെ ഭംഗിയാക്കുന്നു.

Content Highlights: honda amaze 2025 launched

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us