സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ വേണ്ടി പലതരം അഭ്യാസങ്ങള്‍ കാണിക്കുന്നവരുണ്ട്. പ്രത്യേകിച്ച് വാഹനങ്ങള്‍ ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള വീഡിയോകള്‍ കണ്ടു വരുന്നത്. പല രീതിയിലും അധികൃതര്‍ താക്കീതു നല്‍കിയിട്ടും പിഴ അടപ്പിച്ചിട്ടും അതിലെല്ലാം ഉപരി വൈറലാകുക എന്ന ചിന്താഗതിയാണ് പലര്‍ക്കും. അത്തരത്തില്‍ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കും. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആ വൈറലായ വീഡിയോയെ വിമര്‍ശിച്ചു താക്കീതും നല്‍കി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണ് എം വി ഡി.
ഇരുചക്ര വാഹനത്തില്‍ ഒരാള്‍ ഹെല്‍മറ്റ് ധരിക്കാതെ ബിയര്‍ കുപ്പി തലയില്‍ വച്ച് ബാലന്‍സ് ചെയ്ത് വാഹനം ഓടിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. 'ബാലന്‍സിംഗ് ഒരു സ്‌കില്‍ അഥവാ നൈപുണ്യമാണ്. ചില അവസരങ്ങളിലെങ്കിലും ഒരു കലയാണ്, കായിക ഇനവുമാണ്. എന്തായാലും തലയാണ് ആധാരം, ഒന്ന് തെറ്റിയാല്‍ തലയിലിരിക്കുന്നത് പൊട്ടും. ചിലപ്പോള്‍ തല തന്നെയും' എംവിഡി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
തലൈവരേ … തലേ വര മാറണ്ട
ബാലന്‍സിംഗ് ഒരു സ്‌കില്‍ അഥവാ നൈപുണ്യമാണ്. ചില അവസരങ്ങളിലെങ്കിലും ഒരു കലയാണ്, കായിക ഇനവുമാണ്.
എന്തായാലും തലയാണ് ആധാരം, ഒന്ന് തെറ്റിയാല്‍ തലയിലിരിക്കുന്നത് പൊട്ടും. ചിലപ്പോള്‍ തല തന്നെയും….
തലയ്ക്ക് മീതെയും താഴെയും ഒരേ സമയം ബാലന്‍സ് ചെയ്യുക, വളരെ ആശങ്കപ്പെടണം
തലയില്‍ വയ്‌ക്കേണ്ട്് തലയില്‍ വയ്ക്കുക, ഇല്ലെങ്കില്‍ തറയില്‍ കിടക്കേണ്ടി വരും.