പുതിയ ഇവി ഓട്ടോയുമായി ലോഹിയ; വില 3.80 ലക്ഷം രൂപ

ഇലക്ട്രിക് വാഹന വിപണിയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം

dot image

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ലോഹിയ ഓട്ടോ 2027-ഓടെ മൂന്ന് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഇവി ബ്രാന്‍ഡ് ലോഞ്ച് ചെയ്തു. 'യൗധ' എന്ന പേരിലാണ് പുതിയ ഇലക്ട്രിക് വാഹന ബ്രാന്‍ഡ് പുറത്തിറക്കിയത്. 20 കോടി രൂപയുടെ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ ബ്രാന്റ് പുറത്തിറക്കിയത്.

ഇലക്ട്രിക് വാഹന വിപണിയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. പാസഞ്ചര്‍, കാര്‍ഗോ വിഭാഗങ്ങള്‍ക്കനുസൃതമായി രൂപകല്‍പ്പന ചെയ്ത ഇലക്ട്രിക് ത്രീ വീലറുകള്‍ ഉള്‍പ്പെടുന്നതായി കമ്പനി അറിയിച്ചു. വ്യത്യസ്തമായ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഇവി ബ്രാന്‍ഡിന് രൂപം നല്‍കിയതെന്നും കമ്പനി അറിയിച്ചു.

E5 പാസഞ്ചര്‍ മോഡല്‍ നഗര, അര്‍ദ്ധ-നഗര യാത്രകള്‍ക്കായാണ് രൂപകല്‍പ്പന ചെയ്തത്. E5 കാര്‍ഗോ മോഡല്‍ ലോജിസ്റ്റിക് സേവനങ്ങള്‍ ഉറപ്പാക്കുന്നു. ഒറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെട്ടു. 10-kW ബാറ്ററി ഘടിപ്പിച്ച പാസഞ്ചര്‍ ഇ-ത്രീ വീലറിന്റെ പ്രാരംഭ വില 3.80 ലക്ഷം രൂപയാണ്.

Content Highlights: lohia auto launches ev brand youdha

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us