'ആഡംബരത്തിന്റെ അവസാനവാക്ക്'; ലാൻഡ് റോവർ ഡിഫെൻഡർ V8 ഇന്ത്യയിലെത്തി, വില 1.39 കോടി മാത്രം!

പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 130 2+3+3 കോൺഫിഗറേഷനിൽ 8 സീറ്റുകളിലായാണ് എത്തിയിരിക്കുന്നത്

dot image

ആഡംബരത്തിന്റെ അവസാനവാക്കായി ലക്ഷ്വറി വാഹനപ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ലാൻഡ് റോവർ ഡിഫെൻഡർ V8 ഇന്ത്യൻ വിപണിയിലെത്തി. പുതിയ സീറ്റിങ് ലേഔട്ടുകളും പുത്തൻലുക്കുമായി എത്തുന്ന വണ്ടിക്ക് 5.0 ലിറ്ററിന്റെ V8 എഞ്ചിനാണ് ഉള്ളത്.

1.39 കോടി രൂപയാണ് പുതിയ ഡിഫെൻഡറിന്റെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില. ഓൾ-ടെറൈൻ ടയറുകളുള്ള 20 ഇഞ്ച് അലോയ്കളാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഇതിന് പുറമെ ടെറൈൻ റെസ്പോൺസ് സിസ്റ്റവും ഇലക്ട്രോണിക് എയർ സസ്‌പെൻഷനും വാഹനത്തിന് നൽകിയിട്ടുണ്ട്.

2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനും ഇന്ത്യൻ വിപണിയിലുണ്ട്. എന്നാൽ V8ൽ നിന്ന് വ്യത്യസ്തമായി ഈ ഓപ്ഷൻ 110 ബോഡി ശൈലിയിലും Xഡൈനാമിക് HSE ട്രിമ്മിലും മാത്രമേ ലഭ്യമാകുകയുള്ളു.

ഇതിന് പുറമെ 3.0 ലിറ്റർ ഡീസൽ എഞ്ചിൻ വേർഷനും പുറത്തിറക്കിയിട്ടുണ്ട്. പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 130 2+3+3 കോൺഫിഗറേഷനിൽ 8 സീറ്റുകളിലായാണ് എത്തിയിരിക്കുന്നത്.

എസ്യുവിയുടെ ഏഴ് സീറ്റുകളുള്ള പതിപ്പും നിലവിൽ ലഭ്യമാണ്. മെമ്മറി ഫംഗ്ഷനോടുകൂടിയ 14-th പവർ, ഹീറ്റഡ്, വെന്റിലേഷൻ എന്നിവയുള്ള മുൻ സീറ്റുകൾ, 11.4 ഇഞ്ച് ടച്ച്സ്‌ക്രീൻ ഡിസ്പ്ലേ, ഡിജിറ്റൽ ഡ്രൈവർ പാനൽ, കസ്റ്റമൈസ് ചെയ്യാവുന്ന ആംബിയന്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറകൾ, പനോരമിക് സൺറൂഫ് എന്നിവയാണ് വാഹനത്തിന്റെ മറ്റ് സവിശേഷതകൾ.

മെറിഡിയൻ സൗണ്ട് സിസ്റ്റം, ഫ്രണ്ട് സെന്റർ കൺസോളിലെ റഫ്രിജിറേറ്റർ കമ്പാർട്ട്‌മെന്റ്, സോഫ്റ്റ്-ക്ലോസ് ടെയിൽഗേറ്റ് എന്നിവയും കൂട്ടിച്ചേർത്ത ഓപ്ഷനുകളാണ്.

Content Highlights: ultimate in luxury Land Rover Defender V8 Arrives in India Priced at Rs 1.39 Crore

dot image
To advertise here,contact us
dot image