എന്തിനാ അധികം എണ്ണം ഇത്രയും പോരെ? 2024ൽ ഇന്ത്യയിൽ പോർഷെയ്ക്ക് റെക്കോർഡ് വിൽപ്പന; ലഭിച്ചത് 1000 കോടിയിലധികം

2025 ലും പോർഷെ സമാനമായ വിൽപ്പന നടത്തുമെന്ന് കമ്പനി അധികൃതർ എക്‌സ്‌പോയിൽ പറഞ്ഞു

dot image

2024ൽ ആഡംബര കാർനിർമാതാക്കളായ പോർഷെയ്ക്ക് റെക്കോർഡ് വിൽപ്പന. മുൻവർഷങ്ങളെ അപേക്ഷിച്ച് 2024ൽ പത്ത് ശതമാനം വർധനവാണ് വിൽപ്പനയിൽ ഉണ്ടായത്. കഴിഞ്ഞവർഷം മാത്രം 1006 കാറുകളാണ് ഇന്ത്യയിൽ വിൽപ്പന നടത്തിയത്.

ന്യൂഡൽഹിയിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025-ലാണ് കഴിഞ്ഞ വർഷം ആയിരത്തോളം കാറുകൾ പോർഷെ ഇന്ത്യയിൽ വിറ്റതായി കണക്കുകൾ കമ്പനി പുറത്തുവിട്ടത്. പോർഷെ 911, പനമേര, കയെൻ തുടങ്ങിയ പുതിയ മോഡലുകളുടെ വരവോടെയാണ് ഇന്ത്യയിലെ വിൽപ്പന മുൻ വർഷത്തേക്കാൾ കൂടിയത്. പോർഷെയുടെ 911, 718 കേമാൻ, ബോക്സ്റ്റർ എന്നിവയുൾപ്പെടെയുള്ള ടൂ ഡോർ സ്പോർട്സ് കാറുകൾക്കുള്ള എൻക്വയറി മുൻവർഷങ്ങളെക്കാൾ 95 ശതമാനം വർധിച്ചതായി കമ്പനി പറഞ്ഞു.

156 സ്‌പോർട്‌സ് കാറുകളാണ് കഴിഞ്ഞ വർഷം മാത്രം വിറ്റത്. പോർഷെ കയീൻ, മകാൻ എന്നിവയുടെ വിൽപ്പനയും വർധിച്ചു. മൊത്തം വിൽപ്പനയുടെ 71 ശതമാനവും ഈ എസ്‌യുവികളാണ്. 454 കയീനുകളും 259 മകാനുകളുമാണ് ഈ കാലയളവിൽ വിറ്റുപോയത്.

2025 ലും പോർഷെ സമാനമായ വിൽപ്പന നടത്തുമെന്ന് കമ്പനി അധികൃതർ എക്‌സ്‌പോയിൽ പറഞ്ഞു. 2025ൽ ഇൻഡോർ, ജയ്പൂർ, ലഖ്നൗ എന്നിവിടങ്ങളിൽ മൂന്ന് പുതിയ പോർഷെ സെന്ററുകൾ തുറക്കും. പോർഷെയുടെ സെക്കന്റ് ജനറേഷൻ മകാൻ ബാറ്ററി ഇലക്ട്രിക് വെഹിക്കിളും പുതിയ ടെയ്കാൻ സ്‌പോർട്‌സ് സലൂണും ഈ വർഷം ഇന്ത്യയിൽ എത്തും.

മകാന്റെ പുതിയ ബാറ്ററി ഇവിയിൽ മൂന്ന് വേരിയന്റുകളാണ് ലഭിക്കുക. 1.22 കോടി എക്‌സ്‌ഷോറൂം വിലയുള്ള മകാൻ BEV, 1.39 കോടി രൂപ വിലയുള്ള മകാൻ എസ്4, 1.69 കോടി രൂപ വിലയുള്ള മകാൻ ടർബോ എന്നിവയാണിത്. ടെയ്കാന്റെ രണ്ട് വേരിയന്റുകളാണ് പുറത്തിറക്കുന്നത്. 1.89 കോടിയുടെ ടെയ്കാൻ 4എസ്, 2.53 കോടിയുടെ ടെയ്കാൻ ടർബോ എന്നിവയാണിത്. 678 കിലോമീറ്റർ വരെ WLTP റേഞ്ചുള്ള ടൂ-വീൽ ഡ്രൈവ് ടെയ്കാൻ വർഷാവസാനത്തോടെ എത്തിയേക്കും.

Content Highlights: Auto Expo 2025 Porsche India crosses record sales in 2024

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us