ഇതൊക്കെ സിംപിള്‍; 3 ട്രക്കുകള്‍ കെട്ടിവലിച്ച് ടാറ്റയുടെ കൂപ്പെ എസ് യു വി; വീഡിയോ

ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയ വീഡിയോയാണ് വൈറലാകുന്നത്

dot image

പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞ വര്‍ഷമാണ് കൂപ്പെ എസ് യുവി പുറത്തിറക്കിയത്. രൂപകല്‍പനയില്‍ പ്രത്യേകതയുള്ള ടാറ്റയുടെ ഈ വാഹനത്തിന് ഒരു പുതിയ 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ്. ടാറ്റയുടെ തന്നെ നെക്‌സോണിന്റെ 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന് ഒരുപാട് വ്യത്യാസമുണ്ട്. കര്‍വ് 125 എച്ച്പി പവറും 225 എന്‍എമ്മുമാണ് പുറപ്പെടുവിക്കുന്നത്.

ഇപ്പോഴിതാ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയ ഒരു വീഡിയോയാണ് വൈറലാകുന്നത്. 14,000 കിലോഗ്രാം ഭാരമുള്ള മൂന്ന് ട്രക്കുകളെ കാര്‍ കെട്ടി വലിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ടാറ്റ കര്‍വിന്റെ വില 10 ലക്ഷം രൂപ മുതല്‍ 19.20 ലക്ഷം രൂപ വരെയാണ്. എക്സ്-ഷോറൂം വില. 1.2L ടര്‍ബോ-പെട്രോള്‍, 1.2L ഹൈപ്പീരിയന്‍ ടര്‍ബോ-പെട്രോള്‍, 1.5L ടര്‍ബോ-ഡീസല്‍ എന്നി മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഈ എസ് യു വി ലഭ്യമാകുന്നത്. ഈ എന്‍ജിനുകള്‍ 7-സ്പീഡ് DCA അല്ലെങ്കില്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

നിരവധി പ്രത്യേകതയോടെയാണ് ടാറ്റ കര്‍വ് അവതരിപ്പിച്ചത്. ലെവല്‍ 2 ADAS, ഒന്നിലധികം എയര്‍ബാഗുകള്‍, മൂഡ് ലൈറ്റിംഗുള്ള വോയ്‌സ്-അസിസ്റ്റഡ് പനോരമിക് സണ്‍റൂഫ്, ഫ്ളഷ് ഡോര്‍ ഹാന്‍ഡിലുകള്‍, 18-ഇഞ്ച് അലോയ് വീലുകള്‍, ഓട്ടോ ഹോള്‍ഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോളുകള്‍, എമര്‍ജന്‍സി ബ്രേക്കിംഗ് അസിസ്റ്റന്‍സ്, 12.3-ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.25-ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ & ആപ്പിള്‍ കാര്‍പ്ലേ, ഒരു ഹാര്‍മന്‍ സൗണ്ട് സിസ്റ്റം എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

Content Highlights: tata curvv pulls trucks weighing 42 tonnes

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us