ചെറു എസ്‌യുവികളിലെ സ്‌റ്റൈലിഷ് താരം കിയ സിറോസ് വിപണിയില്‍, വില 8.99 ലക്ഷം രൂപ മുതല്‍

ടോള്‍ ബോയ് ഡിസൈനിലുള്ള വാഹനത്തിന് എ,സി,ഡി പില്ലറുകള്‍ നല്‍കിയിട്ടുണ്ട്

dot image

വാഹനപ്രേമികളുടെ ആകാംക്ഷയ്ക്ക് വിരാമം. കോംപാക്ട് എസ് യുവികളിലെ സ്റ്റൈലിഷ് താരമായ കിയ സിറോസ് ഇന്ത്യന്‍ വിപണിയിലെത്തി. 8.99 ലക്ഷം രൂപമുതലാണ് സിറോസിന്റെ വില ആരംഭിക്കുന്നത്. 16.99 ലക്ഷമാണ് ഏറ്റവും ഉയര്‍ന്ന വേരിയന്റിന്റെ വില. ജനുവരി മൂന്നുമുതല്‍ സിറോസിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. ഇന്ത്യയില്‍ ഇതുവരെ അവതരിപ്പിക്കപ്പെട്ട കോംപാക്ട് എസ് യുവികളില്‍ ഏറ്റവും ആകര്‍ഷകമാണ് കിയ സിറോസ്.

പ്രീമിയം മോഡലുകളായ ഇവി 9, ഇവി 3 എന്നിവയില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ട് രൂപ കല്പന ചെയ്തിരിക്കുന്ന സിറോസിന്റെ പ്രത്യേകത കട്ടിങ് എഡ്ജ് ടെക്‌നോളജിയാണ്. ചെറു എസ്‌യുവികള്‍ സ്വീകരിച്ചിരിക്കുന്ന ആകര്‍ഷകമായ ബോക്‌സി ഡിസൈനിലാണ് സിറോസും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ടോള്‍ ബോയ് ഡിസൈനിലുള്ള വാഹനത്തിന് എ,സി,ഡി പില്ലറുകള്‍ നല്‍കിയിട്ടുണ്ട്.

വെര്‍ട്ടിക്കലായി രൂപകല്പന ചെയ്തിരിക്കുന്ന ഹെഡ് ലാംപുകളും ഡിആര്‍എല്ലുകളും, ബംപറും ആധുനിക രൂപകല്പനയുടെ മിഴിവ് വാഹനത്തിന്റെ മുന്‍കാഴ്ചയില്‍ നല്‍കുന്നുണ്ട്. പുതിയ അലോയ് വീലും വാഹനം അവതരിപ്പിക്കുന്നുണ്ട്. എല്‍ ആകൃതിയിലുള്ള ടെയില്‍ ലാമ്പാണ് മറ്റൊരു സവിശേഷത. പനോരമിക് വ്യൂവിലുള്ള സണ്‍റൂഫും നല്‍കിയിട്ടുണ്ട്.

3995 എംഎം ആണ് സിറോസിന്റെ നീളം, 1800 എംഎം വീതിയും 1665 എംഎം ഉയരവും വാഹനത്തിനുണ്ട്. വീല്‍ബേസ് സ്റ്റാന്‍ഡിന് 2550 എംഎം വീതിയാണ്. 465 ലീറ്ററാണ് ബൂട്ട് സ്‌പേസ്.കംഫര്‍ട്ടബിളായ സീറ്റിങ് സ്‌പേസാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. സീറ്റിങ് കപ്പാസിറ്റി അഞ്ചാണ്. സീറ്റിങ്ങിന് പനോരമിക് സണ്‍റൂഫും മിഴിവേകുന്നു. വയര്‍ലെസ്സ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, വെന്റിലേറ്റഡ് സീറ്റുകള്‍, പവര്‍ ഡ്രൈവര്‍ സീറ്റ്, വയലെസ്സ് ചാര്‍ജര്‍, പുഷ് ബട്ടന്‍, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹാര്‍മണ്‍ കാര്‍ഡന്‍ സൗണ്ട് സിസ്റ്റം ഇലക്‌ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, സ്പ്ലിറ്റ് സീറ്റ്, ലൈറ്റിങ് തുടങ്ങി നിരവധി സവിശേഷ ഫീച്ചറുകളും കിയയുടെ പ്രത്യേകതയാണ്. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങ് ഉറപ്പുവരുത്തുന്ന 360 ഡിഗ്രി ക്യാമറ, ആറ് എയര്‍ബാഗുകള്‍, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയും കിയ സിറോസ് നല്‍കുന്നു.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് ആദ്യമെത്തുക. വൈകാതെ ഇവിയും വിപണിയിലെത്തിക്കാനാണ് കിയയുടെ തീരുമാനം. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് 118 ബിഎച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കുമുണ്ട്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന് 113 എച്ച് പി കരുത്തും 250 എന്‍എം ടോര്‍ക്കുമുണ്ട്. ഇന്റന്‍സ് റെഡ്, ഫ്രോസ്റ്റ് ബ്ലു, പ്യുറ്റെര്‍ ഒലിവ്, ഒറോറ ബ്ലാക്ക് പേള്‍, ഗ്രാവിറ്റി ഗ്രേ, ഇംപീരിയല്‍ ബ്ലു, ഗ്ലേസിയര്‍ വൈറ്റ്് പേള്‍, സ്പാര്‍ക്കിങ് സില്‍വര്‍ എന്നീ നിറങ്ങളില്‍ സിറോസ് ലഭ്യമാണ്.

Content Highlights: Kia Syros Launched At Rs 8.99 Lakh

dot image
To advertise here,contact us
dot image