![search icon](https://www.reporterlive.com/assets/images/icons/search.png)
ഇലക്ട്രിക് വാഹനരംഗത്ത് പുതിയ തരംഗത്തിന് തുടക്കം കുറിച്ച ഒല സ്‌കൂട്ടിക്കൊപ്പം ബൈക്കുകളും രംഗത്തിറക്കുന്നു. റോഡ്സ്റ്റർ എക്‌സ് സീരിസിലാണ് ഒല പുതിയ ബൈക്കുകൾ പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമായും രണ്ട് വേരിയന്റുകളിലാണ് പുതിയ ഇലക്ട്രിക് ബൈക്ക് ഇറങ്ങുന്നത്. റോഡ്സ്റ്റർ എക്‌സ്, റോഡ്സ്റ്റർ എക്‌സ് പ്ലസ് വേരിയന്റുകളിലായി ഇറങ്ങുന്ന ബൈക്കുകൾ മാർച്ച് പകുതിയോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
74,999 രൂപമുതലാണ് ബൈക്കുകളുടെ എക്‌സ് ഷോറൂം വില. റോഡ്സ്റ്റർ എക്‌സ് വേരിയന്റിന് 2.5, 3.5, 4.5 കിലോവാട്ട് വേരിയന്റുകൾ ലഭ്യമാണ്. 144 കിലോമീറ്റർ, 201 കിലോമീറ്റർ, 259 കിലോമീറ്റർ എന്നിങ്ങനെയാണ് ഈ വേരിയന്റുകളിൽ മൈലേജ് ആയി കണക്കാക്കുന്നത്.
റോഡ്സ്റ്റർ എക്‌സ് പ്ലസ് വേരിയന്റിന് 4.5, 9.1 കിലോവാട്ട് വേരിയന്റുകളാണ് ഉള്ളത്. ഇവയ്ക്ക് 259 കിലോമീറ്റർ, 501 കിലോമീറ്റർ എന്നിങ്ങനെയാണ് മൈലേജ് ഉണ്ടാവുക. ഇക്കോ, നോർമൽ, സ്‌പോർട്‌സ് എന്നിങ്ങനെ മൂന്ന് റൈഡ് മോഡലുകളാണ് ഉള്ളത്. സിൽവർ, ഗ്രീൻ, വൈറ്റ്, ബ്ലൂ എന്നീ കളറുകളിലാണ് വാഹനങ്ങൾ എത്തുന്നത്.
ബൈക്കുകളിൽ കോമണായി 4.3 ഇഞ്ച് എൽസിഡി ഡിസ്‌പ്ലെയാണ് ഉള്ളത്. അഡ്വാൻസ്ഡ് റീജൻ ബ്രേക്കിങ്, ക്രൂയിസ് കൺട്രോൾ, റിവേഴ്‌സ് മോഡ് എന്നീ ഫീച്ചറുകളും വാഹനത്തിനുണ്ട്.
റോഡ്സ്റ്റർ എക്‌സ് 2.5 കിലോ വാട്‌സ്- 74,999 രൂപ. റോഡ്സ്റ്റർ എക്‌സ് 3.5 കിലോവാട്‌സ്- 84,999 രൂപ, റോഡ്സ്റ്റർ എക്‌സ് 4.5 കിലോ വാട്‌സ്- 94,999 രൂപ, റോഡ്സ്റ്റർ എക്‌സ് പ്ലസ് 4.5 കിലോ വാട്‌സ്- 1,04,999 രൂപ, റോഡ്സ്റ്റർ എക്‌സ് പ്ലസ് 9.1 കിലോവാട്‌സ്- 1,54,999 രൂപ എന്നിങ്ങനെയാണ് ബൈക്കുകളുടെ എക്‌സ് ഷോറും വില.
Content Highlights; Ola Roadster X electric bike launched in India