![search icon](https://www.reporterlive.com/assets/images/icons/search.png)
മുന്‍നിര നിര്‍മ്മാതാക്കളായ ഹ്യുണ്ടായി വിപണിയിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ഇപ്പോഴിതാ ഹ്യൂണ്ടായിയുടെ ഏറ്റവും ചെറിയ എസ്‌യുവിയായ എക്സ്റ്ററിന്റെ 2025 മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. നിരവധി സവിശേഷതകളോട് കൂടിയാണ് ഈ എക്സ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.
പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് ഉള്ള സ്മാര്‍ട്ട് കീ, ഡ്യുവല്‍ ക്യാമറ ഡാഷ്‌ക്യാം, സ്മാര്‍ട്ട് ഇലക്ട്രിക് സണ്‍റൂഫ് തുടങ്ങിയ സവിശേഷതകള്‍ ഇതിന്റെ പ്രധാന ഹൈലൈറ്റുകള്‍ ആണ്. കൂടാതെ ആന്‍ഡ്രോയിഡ് ഓട്ടോ, ഫുള്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ എന്നിവ പിന്തുണയ്ക്കുന്ന 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകള്‍ എന്നിവയും വാഹനത്തിന്റെ പ്രധാന സവിശേഷതകളാണ്. കൂടുതല്‍ സേഫ്റ്റി ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് , റിയര്‍ ക്യാമറ, തുടങ്ങിയവയും പ്രധാനമാണ്.
എക്സ്റ്റര്‍ സീരീസിലെ 1.2 പെട്രോള്‍ S എംടി വേരിയന്റിന് 7.73 ലക്ഷം രൂപയാണ് വില. ടോപ് സ്പെക് 1.2 ബൈ-ഫ്യുവല്‍ പെട്രോള്‍ ഡ്യുവല്‍ CNG SX ടെക് MT മോഡലിന് 9.53 ലക്ഷം രൂപയും എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വരുന്ന പെട്രോള്‍ SX ടെക് വേരിയന്റ് 9.18 ലക്ഷം രൂപയുമാണ് വില.
Content Highlights: Hyundai Exter gets new variants