![search icon](https://www.reporterlive.com/assets/images/icons/search.png)
ഇന്ത്യൻ വിപണിയിൽ ചൈനീസ് - ബ്രിട്ടീഷ് വാഹന ബ്രാൻഡായ എംജിയുടെ കോമറ്റ് ഇവി ഹിറ്റായതോടെ കൂടുതൽ കുഞ്ഞൻ എസ്‌യുവികൾ ഇന്ത്യയിലേക്ക് എത്തുന്നു. കോമറ്റിന്റെ വിപണിയിൽ കണ്ണുവെച്ചുകൊണ്ട് വിയറ്റ്‌നാമീസ് കമ്പനിയായ 'വിൻഫാസ്റ്റ്' ആണ് ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങുന്നത്.
ഒറ്റചാർജിൽ 200 കിലോമീറ്റർ മൈലേജ് തരാൻ കഴിയുന്നുവെന്നതാണ് വിൻഫാസ്റ്റിന്റെ പ്രത്യേകത. 10 ലക്ഷം രൂപ മാത്രമാണ് വിൻഫാസ്റ്റിന്റെ പ്രാരംഭവില. തമിഴ്‌നാട്ടിൽ പുതുതായി ആരംഭിക്കുന്ന നിർമാണ പ്ലാന്റിലാണ് കാറുകളുടെ നിർമാണം നടക്കുക.
2025 ദീപാവലിയോട് അനുബന്ധിച്ച് വിഎഫ് 7, വിഎഫ് 6 എന്നീ മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തിക്കും. ആദ്യഘട്ടത്തിൽ വിയറ്റ്‌നാമിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറിന്റെ ഭാഗങ്ങൾ തമിഴ്‌നാട്ടിലെ പ്ലാന്റിൽ വെച്ച് അസംബിൾ ചെയ്ത് നൽകും. തൊട്ടടുത്ത വർഷങ്ങളിലായി കാർ ഈ പ്ലാന്റിൽ നേരിട്ട് നിർമിക്കാനുമാണ് പദ്ധതിയിടുന്നത്. നിലവിൽ അമേരിക്കയിൽ കൂടുതൽ വലിയ മോഡലുകളായ വിഎഫ് 8, വിഎഫ് 9 എന്നിവ ലോഞ്ച് ചെയ്തിട്ടുണ്ട്.
3190 എംഎം നീളവും 1676 എംഎം വീതിയും 1622 എംഎം ഉയരവുമുള്ള വിഎഫ് പ്രധാനമായും ഇന്ത്യയിലെ വിപണിയാണ് ലക്ഷ്യം വെക്കുന്നത്. കോമറ്റിന് 7 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറും വില ആരംഭിക്കുന്നത്. ഉയർന്ന മോഡലിന് 9.65 ലക്ഷം രൂപയുമാണ് വില. ബേ (നീല), സെറിനിറ്റി (പച്ച), സൺഡൗണർ (ഓറഞ്ച്), ഫ്‌ലെക്‌സ് (ചുവപ്പ്) എന്നീ 4 കളർ ഓപ്ഷനുകളിലാണ് എംജി കോമറ്റ് എത്തുന്നത്. ഒറ്റചാർജിൽ 230 കിലോമീറ്റർ ദുരമാണ് എംജി കോമറ്റിന്റെ മൈലേജ് ആയി കമ്പനി അവകാശപ്പെടുന്നത്.
Content Highlights: Vietnamese Car company VINFAST get ready with baby SUV to fight MG comet Market